ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി […]
India
പരീക്ഷാ പരിഷ്കരണത്തില്‍ ഇടപെട്ടു: ജലീലിനെതിരെ വീണ്ടും ചെന്നിത്തല
സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.യുവില്‍ പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ പരമാധികാരത്തെ മറികടന്നാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ആരോപിച്ചു. എപിജെ അബ്ദുല്‍കലാം യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതല മന്ത്രി നിര്‍ദേശിച്ച സമിതിക്ക് നല്‍കി. നേരത്തെ ഇത് പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയായിരുന്നു. മന്ത്രിയുടേത് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന നീക്കമാണ്. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും […]
പോളിങ് ശതമാനം പുറത്തുവന്നതോടെ വട്ടിയൂര്‍ക്കാവില്‍ വിജയപ്രതീക്ഷയോടെ എല്‍.ഡി.എഫ്
വട്ടിയൂര്‍ക്കാവിലെ പോളിങ് ശതമാനം പുറത്തുവന്നതോടെ വിജയപ്രതീക്ഷ ഇരട്ടിച്ച് എല്‍.ഡി.എഫ് ക്യാമ്പ്. എന്നാല്‍ പോളിങ് കുറഞ്ഞത് തിരിച്ചടിയാവുമെന്ന് ആശങ്കിക്കുന്ന യു.ഡി.എഫ് വോട്ടുമറിക്കല്‍ ആരോപണം ഉന്നയിച്ച് രംഗത്തുവന്നു. വോട്ടു കുറയുമെന്ന് വ്യക്തമായതോടെ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു. പോളിങ്ങിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ 7 ശതമാനം കുറവ്. തങ്ങളുടെ വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തതിനാല്‍ എല്‍.ഡി.എഫിന് ഭയമില്ല. തികഞ്ഞ ആത്മവിശ്വാസം. ബി.ജെ. പി വോട്ടുമറിക്കുമെന്ന സൂചനയും തല്‍ക്കാലമില്ല. പോളിങ് ശതമാനം 65 എങ്കിലും തൊടുമെന്ന് പ്രതീക്ഷിച്ച യു.ഡി. […]
മരട് ഫ്ലാറ്റ് വിവാദം; നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി
മരട് ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ നിർമ്മാതാവ് ആൽഫ വെഞ്ചേഴ്സ് ഡയറക്ടര്‍ ജെ. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷൻ മുമ്പാകെ വിവരങ്ങൾ കൈമാറിയിട്ടുണ്ടന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം; വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രെെം ബ്യൂറോ
രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തിങ്കളാഴ്ച്ച പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം (3,59,849) കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. അസമിലാണ് ആണ് ഏറ്റവും ഉയര്‍ന്ന ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 453 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് […]
അഭിജിത്ത് ബാനര്‍ജി ഇന്ന് മോദിയെ കാണും
നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനായതിന്റെ പേരിൽ, സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ചതിന് പിറകെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി നേതാക്കളും അഭിജിത്തിനെതിരെ രംഗത്ത് വന്നതിനിടയിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ച. എന്നാൽ ഇടത് ചിന്താഗതിയുള്ള സാമ്പത്തിക വിദഗ്ധനാണ് അഭിജിത് എന്നായിരുന്നു നൊബേൽ നേട്ടത്തിന് ശേഷമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം. അഭിജിത്തിന്റെ ‘ന്യായ് പദ്ധതി’ ഗംഭീരമായ ഒന്നായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ അത് തള്ളിക്കളയുകയാണുണ്ടായതെന്നും ഗോയൽ പറയുകയുണ്ടായി. […]
നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്
സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.
ശ്രീകുമാര്‍ മേനോനെതിരായ മഞ്ജുവിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. പരാതിയില്‍ പോലീസ് നിയമോപദേശം തേടി. മഞ്ജുവിനും തനിക്കും അറിയാവുന്ന രഹസ്യങ്ങള്‍ പോലീസിനോട് പറയുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് മാത്യു സാമുവലും അറിയിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ഇന്നലെയാണ് നടി മഞ്ജുവാര്യര്‍ ഡി.ജി.പിയെ സമീപിച്ചത്. മഞ്ജുവാര്യരുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നിയമോപദേശം തേടുമെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പ്രതികരിച്ചു. […]
മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം കുറഞ്ഞതിൽ യു.ഡി. എഫി ന് ആശങ്കയില്ലെന്ന് കുഞ്ഞാലിക്കുട്ടി
മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം കുറഞ്ഞതിൽ യു.ഡി. എഫി ന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം നേടാന്‍ യു.ഡി.എഫിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. വട്ടിയൂർക്കാവിൽ പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിച്ചു.വോട്ട് മറിക്കാനാണ് ബി.ജെ.പി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് . എന്‍.എസ്.എസിന്റെ പരസ്യ പിന്തുണ മറ്റ് സമുദായങ്ങളെ യു.ഡി.എഫിൽ നിന്ന് അകറ്റില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. നിലവിലെ […]
മഴക്ക് നേരിയ ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. നാല് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഇടുക്കിയിൽ മാത്രമാണ് ശക്തമായ മഴക്ക് സാധ്യതയുളളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെട്ടത്.ന്യൂനമർദ്ദത്തിന്റെ ഗതി വടക്ക് മഹാരാഷ്ട്ര തീരത്തോട്ട് നീങ്ങിയതോടെ തുലാവർഷത്തിൻറെ ശക്തി കുറഞ്ഞു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ടും പിൻവലിച്ചു. ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് നിലനിർത്തിയിട്ടുണ്ട്.ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ച് മലപ്പുറം,കോഴിക്കോട്,വയനാട്,പത്തനംതിട്ട […]












