India

‘ജമ്മു കശ്മീരിനും ലഡാക്കിനും ഇന്ന് പുതിയ ചുവടുവെപ്പ്’

ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിൽ വരികയും ചെയ്ത പശ്ചാതലത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു കശ്മീരും ലഡാകും ഇന്ന് പുതിയ ഭാവിയിലേക്ക് ചുവട് വെക്കുകയാണെന്ന് മോദി ഗുജറാത്തിൽ പറഞ്ഞു. വിഘടനവാദവും, തീവ്രവാദവും മാത്രമാണ് 370ാം അനുച്ഛേദം സംസ്ഥാനത്തിന് നൽകിയത്. തീവ്രവാദം നിരവധി പേരെ കൊലപ്പെടുത്തുകയും […]

India

കെഎസ്‌ആര്‍ടിസി ; പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത് .

India

ജര്‍മന്‍ ചാന്‍സലര്‍ ഇന്ത്യയിലേക്ക്

ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് മെർക്കൽ ഇന്ത്യയിൽ എത്തുന്നത്. നാളെ രാവിലെ 9 മണിക്ക് രാഷ്ട്രപതിഭവനിൽ ജർമ്മൻ ചാൻസിലർക്ക് ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ജര്‍മന്‍ ചാന്‍സലര്‍ കൂടിക്കാഴ്ച്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മർക്കലിനെ അനുഗമിക്കുന്നുണ്ട്.

India

ലക്ഷദ്വീപിൽ കനത്ത മഴ: ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ സര്‍വ്വീസ് റദ്ദാക്കി

ലക്ഷദ്വീപിൽ കനത്ത മഴ. വെള്ളം കയറിയതിനെ തുടർന്ന് കവരത്തി ദ്വീപിൽ 42 പേരെ മാറ്റിപ്പാർപ്പിച്ചു. ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ – ചരക്ക് കപ്പലുകളുടെ സർവ്വീസ് റദ്ദാക്കി. അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് മേഖലകളിൽ അതി ശക്തമായ കാറ്റും മഴയും തുടരുന്നത്. ലക്ഷദ്വീപിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കവരത്തി, ആന്ത്രോത്ത്, കല്പേനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. എല്ലായിടങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞുവീശുകയാണ്. ബേപ്പൂരിൽ നിന്നും മിനിക്കോയിലേക്ക് പുറപ്പെടേണ്ട യാത്രാ […]

India

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: കനത്ത മഴ, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്താകെ മഴ ശക്തമായി. നേരത്തെ നാല് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് 10 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം, […]

India

സി.ബി.ഐ അന്വേഷണം വേണം: വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു

വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാനം എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. അതിനിടെ വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മലയാള വേദിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി നാളെ പരിഗണിക്കും.

India

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ ഭിന്നത

കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എട്ട് മാസം ബാക്കി നില്‍ക്കെ മാറ്റുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു. മേയറെ മാറ്റരുതെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച തുടരുകയാണ്. സൗമിനി ജെയ്‍നിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നത്. മേയറെ നീക്കാൻ അണിയറയിൽ നീക്കങ്ങള്‍ […]

India Kerala

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം: എല്ലാ പരാതികളും പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തി പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യാജ ഏറ്റുമുട്ടലെന്ന ആക്ഷേപത്തിലടക്കം പരിശോധനയുണ്ടാകും. ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഡി.ജി.പി പറഞ്ഞു.

India

‘മഹ’ ചുഴലിക്കാറ്റ്; ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് ഇത്. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്ന് പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്ബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും. മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെയാണ് കാറ്റിന്റെ വേഗത. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തന്നെ തുടരാനാണ് സാധ്യത.

India

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ആറ് തവണ പാര്‍ലമെന്‍റ് അംഗമായിരുന്നു. 1985ലാണ് ആദ്യം രാജ്യസഭാ എംപിയായത്. സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. ഏറെനാള്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെ പാര്‍ലമെന്‍റിലെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. 2ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംയുക്ത പാര്‍ലമെന്‍ററി […]