മൊബൈൽ സേവനദാതാക്കളായ എയർടെല്ലിനും വോഡഫോണിനും സാമ്പത്തിക ഇളവ് നൽകുന്നതിനെതിരെ മുകേഷ് അംബാനിയുടെ ജിയോ രംഗത്ത്. കുടിശ്ശികയുള്ള 49,990 കോടി രൂപ എത്രയും വേഗം സർക്കാരിലേക്ക് അടക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ, എയർടെല്ലിനും വോഡഫോണിനും ആശ്വാസമാകുന്ന വിധത്തിൽ കുടിശ്ശിക കുറക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുടിശ്ശിക വീട്ടാനാവശ്യമായ വസ്തുവകകൾ ഇരുകമ്പനികളുടെയും കൈവശമുണ്ടെന്നും ഇളവ് നൽകരുതെന്നും കാണിച്ച് ജിയോ ടെലികോം മന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്‌പെക്ട്രം യൂസേജ് ലെവി, യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഇനങ്ങളിലാണ് ഭീമമായ സംഖ്യ എയർടെല്ലും ഐഡിയയും […]
India
മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന അധികാര വടംവലി തുടരുകയാണ്. ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തര്‍ക്കം പലതലങ്ങള്‍ കഴിഞ്ഞു. ഇപ്പോഴത് പരസ്പരം പോര്‍വിളികളിലേക്ക് വരെ എത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബി.ജെ.പിയുടെ ഭീഷണി. രാഷ്ട്രപതി എന്താ ബി.ജെ.പിയുടെ പോക്കറ്റിലാണോയെന്നാണ് ശിവസേന ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്ത് 170 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ശിവസേന അവകാശപ്പെട്ടു. ഏറ്റവുമൊടുവിലിതാ, ഒന്നും നടന്നില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്. ബി.ജെ.പി മന്ത്രി ജയ് കുമാര്‍ […]
കെ.എസ്.ആര്‍.ടി.സി സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍; നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ക്ക് മര്‍ദ്ദനം
കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജീവനക്കാരുടെ സംഘടനകളുമായി അടുത്ത ആഴ്ച മന്ത്രി ചര്‍ച്ച നടത്തും. പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെയും കാഴ്ച ഇതായിരുന്നു. ആവശ്യത്തിന് ബസുകളില്ല. ഉളള ബസുകളില്‍ കയറാന്‍ തിക്കും തിരക്കും. ദീര്‍ഘ ഹ്രസ്വദൂര […]
വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കെ.സി വേണുഗോപാല്‍
വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസ് സി.ബി.ഐ അന്വേഷിക്കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ഉപവാസ സമരം പാലക്കാട് തുടരുകയാണ്. സി.പി.എം വാളയാർ കേസ് അട്ടിമറിക്കുന്നു, കേസ് സി.ബി. ഐ തന്നെ അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം. കെ പി .സി .സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 250ഓളം പേരാണ് ഉപവാസം ഇരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢലോചന നടന്നുവെന്നും സി.ഡബ്ള്യൂ.സി ചെയർമാന്റെ […]
മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി
മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്‍.ഡി.എഫിൽ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കിൽ […]
ദീപാവലിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍
ദീപാവലി അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍. നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് എട്ട് പ്രവൃത്തി ദിവസങ്ങളിലായി നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ബാബരി ഭൂമിത്തര്‍ക്ക കേസിന് പുറമെ ശബരിമല റഫാല്‍ ഹരജികളിലും രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിക്കും. നവംബര്‍ 17ന് വിരമിക്കാനിരിക്കുന്ന നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് ആറ് സുപ്രധാന […]
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വായുമലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. അതീവ ഗുരുതരമായ വായുമലിനീകരണ തോതാണിത്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. […]
പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തി; മോദിയുടേത് ചാര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ചാര ഉപഗ്രഹം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി പ്രിയങ്കക്ക് സന്ദേശം ലഭിച്ചു. വാട്സാപ്പിലാണ് സന്ദേശം വന്നത്. വിഷയത്തില്‍ കേന്ദ്രം മൌനം വെടിയണമെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാലന്‍ മമത ബാനര്‍ജിയുടെയും പ്രഫുല്‍ പാട്ടേലിന്‍റെയും ഫോണ്‍ ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ എൻ.എസ്ഒ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് […]
53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തുടക്കമായി
53ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് തൃശ്ശൂര്‍ കുന്നംകുളത്ത് തുടക്കമായി. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീളുന്ന ശാസ്ത്രോത്സവത്തിൽ 350 ഓളം ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കുന്നംകുളം നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ശാസ്‌ത്രോല്‍സവ വിജയികളാണ് നളെയുടെ ശാസ്ത്രജ്ഞരെന്ന് മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യസമന്ത്രി പ്രഫസര്‍ രവീന്ദ്രനാഥ്, കൃഷി മന്ത്രി […]
വിവാദങ്ങള്‍ക്കിടെ ടയര്‍ കട ഉദ്ഘാടനത്തിന് എം.എം മണി എത്തി
ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം. എം മണി ടയർ കട ഉൽഘാടനത്തിന് എത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വാഹനത്തിന്‍റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു. മന്ത്രി വാഹനത്തിന്റെ 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനത്തിന് എത്തിയത്. മണിയാശാന്‍റെ വാഹനം തന്നെ ആദ്യ അലൈൻമെന്‍റ് […]












