India Kerala

അറ്റകുറ്റപണികള്‍ അവതാളത്തില്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍കഥയാവുന്നു

കെ.എസ്.ആര്‍.ടി.സി ബസുകളുടെ അറ്റകുറ്റ പണികള്‍ അവതാളത്തിലായതോടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് മുടങ്ങിയ നിരവധി ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്വകാര്യ ലോബികളെ സഹായിക്കാനുള്ള മാനേജ്മെന്‍റ് നീക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. മിക്ക കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളില്‍ പലതിനും ചെറിയ അറ്റകുറ്റപ്പണികള്‍ മതിയാകും. എന്നാല്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോകളിലും കേടുപാടുകള്‍ തീര്‍ക്കാനായി കെട്ടിക്കിടക്കുന്ന ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. വയനാട്ടിലെ ഏറ്റവും സജീവമായ സുല്‍ത്താന്‍ […]

India Kerala

സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു . രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു . രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി , എക്സ്പ്രസിനും പുറപ്പെടാനായില്ല. ഇപ്പോള്‍ തകരാര്‍ പരിഹരിച്ച ശേഷം ട്രയിനുകള്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.

India Kerala

വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് അഡ്വ.ജലജ മാധവന്‍

വാളയാര്‍ കേസില്‍ ഇപ്പോഴും തുടരന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കേസിലെ മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജലജാ മാധവന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കും .ജുവനൈല്‍ കോടതിയില്‍ പാലക്കാട് നാര്‍ക്കോട്ടിക് സൈല്‍ ഡി.വൈ.എസ്.പിയാണ് അപേക്ഷ നല്‍കേണ്ടതെന്നും മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കുന്നു. വാളയാര്‍ കേസില്‍ 4 പ്രതികളെ പാലക്കാട് സെഷ്യന്‍സ് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.കേസില്‍ വിധി പറയും മുന്‍പ് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ അഫിഡവിറ്റ് നല്‍കിയാല്‍ […]

India Kerala

പ്രളയം തകര്‍ത്ത കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ജർമൻ ഡെവലപ്‌മെന്റ് ബാങ്ക്

പ്രളയം തകർത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും കരാർ ഒപ്പിട്ടു. 2020 മെയ് മാസത്തില്‍ പണി ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ 31 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നല്‍കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം […]

India Kerala

യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളെ സി.പി.എമ്മില്‍ ‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൌത്ത് ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. സി.പി.എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമായ അലൻ ഷുഹൈബും ചുങ്കം ബ്രാഞ്ചംഗമായ താഹ ഫസലും മാവോയിസ്റ്റനുകൂല നിലപാടിന്റെ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റിലായത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിദ്യാർത്ഥികൾ കൂടിയായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമർശനവും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതേ സമയം തന്നെ […]

India Kerala

കാസര്‍കോട് ജില്ലയില്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പെന്റവാലന്റ് വാക്സിനുകള്‍ക്ക് ക്ഷാമം

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം മുതല്‍ ഓരോ മാസം ഇടവേളയില്‍ നല്‍കുന്ന പെന്റവാലന്റ് വാക്സിനാണ് ജില്ലയില്‍ ലഭ്യമല്ലാതായത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ലഭ്യമല്ല. കുട്ടികളെയും കൊണ്ട് ആശുപത്രികളിലെത്തുന്നവര്‍ വാക്സിന്‍ എത്തിയില്ല എന്ന വിശദീകരണം കേട്ട് മടങ്ങേണ്ട അവസ്ഥയാണ് , ആഴ്ചയില്‍ മൂന്ന് ദിവസം വാക്സിനേഷന്‍ നടത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസം 120 ഓളം കുഞ്ഞുങ്ങളെത്താറുണ്ട് . വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം ആളുകളും വന്ന് […]

India National

ശിവസേനയ്ക്ക് മറ്റ് വഴികളില്ല; ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അത്തേവാലെ

മുംബൈ: ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയല്ലാതെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് മുന്‍പില്‍ ഇനി മറ്റ് വഴികള്‍ ഇല്ലെന്ന് ആര്‍പിഐ അധ്യക്ഷന്‍ രാംദാസ് അത്തേവാലേ. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നിര്‍ദ്ദേശം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയ പിന്നാലെയായിരുന്നു അത്താവാലെയുടെ പ്രതികരണം. 56 എംഎല്‍എമാരുമായി എങ്ങനെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അത്തേവാലെ പറഞ്ഞു. ഇനിയും ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ലേങ്കില്‍ ബിജെപി തനിച്ച്‌ അതിനുള്ള വഴികള്‍ തേടുമെന്നും അത്തേവാലെ പറഞ്ഞു. […]

India Kerala

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ […]

India National

പാക്കിസ്ഥാനും ചൈനയും വിഷവാതകം തുറന്നു വിട്ടതുകൊണ്ടാണ് ദല്‍ഹിയില്‍ വായു മലിനമായതെന്ന് ബി.ജെ.പി നേതാവ്

ദല്‍ഹിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനും ചൈനയുമാണെന്ന് ബി.ജെ.പി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. ഇരുരാജ്യങ്ങളും ഇന്ത്യയിലേക്ക് വിഷവാതകം തുറന്നുവിട്ടതാകാം ഇപ്പോഴത്തെ വായു മലിനീകരണത്തിന് കാരണമെന്നും വിനീത് അഗര്‍വാള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരത്തില്‍ എത്തിയതിന് ശേഷം പാകിസ്ഥാന്‍ അസ്വസ്ഥരാണ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പാകിസ്ഥാന്‍ ആവിഷ്ക്കരിക്കുകയായിരുന്നു. എന്നാല്‍ ഒരു യുദ്ധത്തില്‍ പോലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ വിഷവാതകം തുറന്നുവിട്ടോ എന്ന കാര്യം ഗൗരവകരമായി തന്നെ […]

India National

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളുമായി പോകുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മനിതി സംഘം. കഴിഞ്ഞ തവണ ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ഇതിന് പൊലിസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായില്ല. അതിനാല്‍ തന്നെ സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞു. എങ്കിലും ഇത്തവണ മലചവിട്ടാന്‍ എത്തുമെന്നും കോ- ഓര്‍ഡിനേറ്റര്‍ ശെല്‍വി മീഡിയവണ്ണിനോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴ് ഭക്തരുമായി എത്തിയ മനിതി സംഘത്തെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പമ്പയില്‍ കഴിഞ്ഞ സംഘം തിരിച്ചു പോയി. ഇത്തവണ മൂന്നു പേരാണ് ഇതുവരെ ശബരിമലയ്ക്ക് പോകമെന്ന […]