India National

കര്‍ണാടകയിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നാളെ

കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് പാർട്ടികൾ. സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്. 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അയോഗ്യരാക്കപ്പെട്ട 13 വിമതർ ബി.ജെ.പിക്കായി […]

India Kerala

അയര്‍ലാന്‍ഡിലെ മലയാളി നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ

അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്‍സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്‍കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ […]

India Kerala

പതിനെട്ടാം പടിക്കു മുകളില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗത്തിന് നിരോധനം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച ശേഷം ഫോൺ തിരികെ നൽകും. വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണം എന്ന് […]

India Kerala

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജേഷ്‌ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ ഉല്ലാസിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റാണ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. വെടിവെച്ച ആള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. റഹ്മാന്‍ ഖാന്‍ എന്ന ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ രണ്ട് പേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവധി ലഭിക്കാത്തതുമായി […]

India National

വിക്രം ലാൻഡര്‍ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡര്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാസയാണെന്ന വാദം തള്ളി ഐ.എസ്.ആർ.ഒ. വിക്രമിന്റെ ഭാഗങ്ങൾ ഐ.എസ്.ആർ.ഒ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ചെയർമാൻ കെ.ശിവൻ പറഞ്ഞു. ലാൻഡർ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്നലെയാണ് നാസ പ്രഖ്യാപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാൻഡറിനെ കണ്ടെത്തിയതായി ഇസ്രോ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ നിന്നാണ് ലാൻഡറിനെ കണ്ടെത്തിയതെന്നും ഐ.എസ്.ആര്‍.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു. ഇന്നലെ പുലർച്ചയാണ് […]

India National

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം: ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് നാരായൺപൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ (ഐ.ടി.ബി.പി) പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കദെനര്‍ ക്യാംപിലെ ഐ.ടി.ബി.പി 45ആം ബറ്റാലിയനിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു. ഒരു ജവാന്‍ തന്‍റെ തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.

India National

ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ […]

India Kerala

മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ജയിലിൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം നൽകിയതിനെതിരെയാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ പരാമർശം. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ വെച്ച് ഒരു ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. […]

India Kerala

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്ന് ഗവര്‍ണര്‍

കേരളത്തിന്‍റെ വിദ്യാഭ്യാസ മഹിമ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനത്തില്‍ എം.ജി യൂണിവേഴ്സിറ്റിക്ക് തെറ്റ് മനസ്സിലായി, അതുകൊണ്ടാണ് തിരുത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ.ടി.യു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസം 16ന് വിസിമാരുടെ യോഗം വിളിച്ചു. കെ.ടി ജലീലിനെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് പ്രതികൂലമായ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണം […]

India Kerala

കുതിച്ചുയര്‍ന്ന് പച്ചക്കറിവില

സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.