രാഹുൽ ഗാന്ധി വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ്. രാഹുല്‍ തന്റെ നായ്ക്കുട്ടിക്ക് നൂറിയെന്ന് പേരിട്ടത് മുസ്ലിം പെണ്‍കുട്ടികളെയും സമുദായത്തെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്–ഇ–ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ ആരോപിച്ചു. മുസ്‌ലിങ്ങൾ സാധാരണയായി പെണ്‍മക്കള്‍ക്കിടുന്ന പേരാണ് നൂറിയെന്നും അദ്ദേഹം വാദിക്കുന്നു.(Rahul gandhi naming pet dog noorie insult to muslim says aimim) ഗോവയിൽ നിന്ന് മാതാവ് സോണിയാഗാന്ധിക്ക് സർപ്രൈസായി കൊണ്ടുകൊടുത്ത ജാക്ക് റസ്സൽ ടെറിയർ നായക്കുട്ടിക്കാണ് ‘നൂറി’ എന്ന് […]
India
മദ്യനയ അഴിമതിക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി
ഡല്‍ഹിയില്‍ ആം ആദ്മി ഉന്നത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി വൃത്തങ്ങള്‍. എഎപി എംപി സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. (ED hints more arrests will be made soon in Delhi Liquor policy case ) അഴിമതി ലക്ഷ്യം വച്ചുതന്നെയാണ് പുതിയ മദ്യനയം രൂപീകരിച്ചതെന്ന് ഇ ഡി സ്ഥിരീകരിക്കുന്നു. […]
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി ഇന്ന് അപേക്ഷ നല്‍കും. പി ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനെ ഇന്നും ചോദ്യം ചെയ്യും. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്നോടിയായാണ് […]
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ഏഴുമരണം, 39 പേർക്ക് പരുക്ക്
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകീട്ട്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. അതിന് ശേഷം മേട്ടുക്കടയിൽ അനുശോചന […]
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ വൻ ജനപങ്കാളിത്തം: കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസ്
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ ജനപങ്കാളിത്തം അനുഭവപ്പെട്ട സാഹചര്യത്തിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയ്ക്ക് വലിയ ജന സ്വീകാര്യത ലഭിക്കുന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ.രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികൾക്ക് സമാനമായി പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തിൽ റാലികൾ സംഘടിപ്പിക്കും. സ്ത്രികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ബി.ജെ.പി പ്രചരണം ചെറുക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. […]
നിയമനത്തട്ടിപ്പ് കേസ്: അഖില്‍ സജീവനെ ചെന്നൈയില്‍ നിന്ന് പിടികൂടി പൊലീസ്
ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കുടുക്കിയത്. അഖില്‍ സജീവ് പരാതിക്കാരനായ ഹരിദാസില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. (Akhil Sajeev arrested in […]
പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.(HighCourt Bail for shyas kareem) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. ഷിയാസ് കരീം എത്തിയ വിവരം […]
എടുക്കാത്ത വായ്പക്ക് തിരിച്ചടവ് നോട്ടീസ്; ഇ ഡിക്ക് പരാതി നൽകി കുടുംബശ്രീ അംഗങ്ങൾ
വായ്പാ തട്ടിപ്പിനെതിരെ വീണ്ടും ഇ ഡി ക്ക് പരാതി. കോട്ടയം മാഞ്ഞൂരിലെകുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ ആണ് പരാതി നൽകിയത്. പരാതിക്കാരിൽ നിന്ന് ഇ ഡി വിവരങ്ങൾ ശേഖരിച്ചു. മഞ്ഞൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം സൂസൻ ഗർവാസിനെതിരെയാണ് പരാതി. വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ കബളിപ്പിച്ചാണ് കോടികളുടെ വായിപ്പ തട്ടിപ്പ് സൂസൻ നടത്തിയത്. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ നിന്ന് സമൻസ് വന്നതോടുകൂടിയാണ് പലരും വിവരമറിയുന്നത്. കോതനല്ലൂർ പ്രവർത്തിക്കുന്ന വനിത സഹകരണ ബാങ്കിന്റെയും, ഗ്രാമീൺ ബാങ്കിന്റെയും സൗത്ത് ഇന്ത്യൻ […]
‘അഞ്ച് വർഷങ്ങൾ, തീരാത്ത ദുരൂഹത’; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് വയലിനിസ്റ്റ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു. സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക് അഞ്ചു വർഷം പിന്നിടുമ്പോൾമരണത്തില്‍ പുതിയ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരളഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ […]












