National

മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് എംപിയായി തുടരാം

മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവർഷം തടവുശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് […]

Kerala

മോശം പെരുമാറ്റം ചോദ്യം ചെയ്തു; സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം

പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിബിനും പൂജയും ആശുപത്രിയിൽ […]

Kerala Latest news

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികൾ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കും; പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്.(Veena George visit all taluk, district and general hospitals) അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ […]

National

സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്

സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു. ഓട്ടോയിൽ സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെ ബൈക്കിലെത്തിയ മൂന്നുപേർ വാഹനം തടഞ്ഞു. പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം ‘ഒയോ’ ഹോട്ടലിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡന വീഡിയോ പകർത്തിയ പ്രതികൾ വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥി […]

Kerala Latest news

പൊലീസ് വണ്ടി തല്ലിപൊളിച്ചിട്ടേ കയറൂ…തൃശൂരിൽ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി അറസ്റ്റിൽ

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം.തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ‘പൊലീസ് വണ്ടി തല്ലിപൊളിച്ചിട്ടേ ഞാൻ കയറൂ…(Gangster arrested in thrissur) ഒരു കുടുംബം ഉണ്ടെന്ന് ഓർത്തോ സാറേ’യെന്നും വിഡിയോയിൽ പറയുന്നു. പുത്തൻപീടികയിലെ ഷാപ്പിന് മുന്നിൽ ബഹളമുണ്ടാക്കിയ ഇയാൾക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട സിയാദ് അവരെ അസഭ്യം പറയുകയും […]

Kerala

കോഴിക്കോട് മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തം: ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി

കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. 10 അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാവിലെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധ പൂർത്തിയായിട്ടുണ്ട്. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് സംഘവും […]

Kerala

ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി

ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി മെഡിക്കല്‍ ഓഫീസര്‍ ഒതുക്കി തീര്‍ത്തെന്ന് പരാതി. തൃക്കാക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ സുഹാസിനെതിരെ നല്‍കിയ പരാതിയാണ് ഒതുക്കി തീര്‍ത്തതെന്നാണ് പരാതി. നഴ്‌സസ് അടക്കമുള്ള ജീവനക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നായിരുന്നു ഡോക്ടര്‍ക്കെതിരായ പരാതി. എന്നാല്‍ മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഡോക്ടറിന്റെ പക്കല്‍ നിന്ന് എഴുതി വാങ്ങിയാണ് പരാതി അവസാനിപ്പിച്ചത്. പരാതിക്കാരിയായ നഴ്‌സിന്റെ മൊഴിയും രേഖപ്പെടുത്താതെയായിരുന്നു മെഡിക്കല്‍ ഓഫീസറിന്റെ നടപടി. ഡോക്ടര്‍ വനിതാ ജീവനക്കാരോട് മോശമായി സംസാരിക്കുന്നത് പതിവായിരുന്നു എന്ന് ആരോപണം. സംഭവത്തില്‍ നഴ്‌സിന്റെ […]

HEAD LINES National

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.(Election commission announced poll schedule of five states) ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്​ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ […]

HEAD LINES Kerala

നിയമന കോഴ ആരോപണത്തില്‍ ഒന്നും ഓർമ്മയില്ലെന്ന് പരാതിക്കാരന്‍ ഹരിദാസ്, പണം വാങ്ങിയ ആളെ ഓർമ്മയില്ലെന്നും മൊഴി

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. (Haridas on bribery allegation against veena george’s office) പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ […]

HEAD LINES Kerala

അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടി ഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം; മകളെ ഒന്ന് കാണണമെന്ന് മാതാവ്

വലിയ ഞെട്ടലിലാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം. കണ്ണൂര്‍ സ്വദേശിനിയായ ഷീജയ്ക്കാണ് റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇസ്രയേലില്‍ ഷീജയുടെ ചികിത്സയില്‍ അടക്കം സഹായം ചെയ്യുന്ന മലയാളി യുവാവ് അരുണ്‍ നാട്ടിലുള്ള ഷീജയുടെ കുടുംബവുമായി സംസാരിച്ചു. ഷീജയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും സഹായത്തിന് ഒപ്പമുണ്ടെന്നും അരുണ്‍ പറഞ്ഞു.(Sheeja’s family response after rocket attack at Israel) ആശുപത്രിയില്‍ ചികിത്സയിലുള്ള ഷീജ ആനന്ദിന്റെ മാതാവ് മകളെ വിഡിയോ കോളിലൂടെ കാണണമെന്ന ആഗ്രഹം […]