2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.
India
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ
മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് […]
കൈനൂർ ചിറയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് നാല് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.(four college students drowned in thrissur) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.15 […]
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേയ്‌ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്‌ക്ക് 17 പേരും മാളികപ്പുറത്തേയ്‌ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും […]
“ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല”: പ്രത്യേക ജാതിയായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കായി ബിഹാർ സർക്കാർ പ്രത്യേക കോളം നൽകിയിട്ടുണ്ടെന്നും അതിനാൽ അവരുടെ വിവരങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല. ഇപ്പോൾ 3 കോളങ്ങളുണ്ട് – പുരുഷൻ, […]
‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല. ജൂണിലെ മണിപ്പൂർ സന്ദർശനത്തെ പരാമർശിച്ച രാഹുൽ ഗാന്ധി, താൻ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു. ‘മണിപ്പൂർ എന്ന ആശയം ബിജെപി […]
‘കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ’ കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്’- വി ഡി സതീശൻ
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നികുതി ഭാരം സാധാരണക്കാരിൽ കെട്ടിവെക്കുന്നു. സംസ്ഥാനത്ത് കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സിപിഐഎം ആണെന്നതിന്റെ തെളിവാണ് ഇ ഡി റിപ്പോർട്ട്. കരുവന്നൂരിലെ കൊള്ള സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ഉത്തരവുകൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനം നടത്തുന്നു.(v d satheeshan against pinarayi vijayan) മറ്റന്നാൾ യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കും. കോടിക്കണക്കിന് രൂപ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നത്. നിയമനത്തട്ടിപ്പിൽ […]
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂര്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് ബിഡിജെഎസ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ആകെ 6 സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചന നല്‍കി.(BDJS stakes claim for Thrissur seat Lok Sabha Elections) ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സുരേഷ്‌ഗോപി മത്സര രംഗത്ത് സജീവമായിരിക്കെയാണ് തൃശ്ശൂര്‍ സീറ്റിന് മേല്‍ അവകാശവാദമുന്നയിച്ച് ബിഡിജെഎസും രംഗത്തെത്തുന്നത്. കൊച്ചിയില്‍ നടന്നഎന്‍ഡിഎ നേതൃയോഗത്തിലാണ് സീറ്റിന്‍മേലുള്ള ആവശ്യം പാര്‍ട്ടി മുന്നോട്ടു വച്ചത്. തൃശ്ശൂരിന് […]
‘നിസ്കരിക്കാൻ കളി നിർത്തുമ്പോൾ നിങ്ങൾക്ക് പ്രശ്നമില്ലല്ലോ?’; ഉദയനിധി സ്റ്റാലിന് മറുപടിയുമായി ബിജെപി
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് താരത്തിനെതിരായ ‘ജയ് ശ്രീറാം’ വിളിയെ വിമർശിച്ച ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മറുപടിയുമായി ബിജെപി. നിസ്കരിക്കുന്നതിനായി മത്സരങ്ങൾ നിർത്തുമ്പോൾ ഉദയനിധിക്ക് പ്രശ്നമില്ലല്ലോ എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. കായിക മത്സരങ്ങള്‍ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ‘വെറുപ്പുളവാക്കുന്ന വിഷം പരത്താൻ ഡെങ്കി-മലേറിയ കൊതുക് വീണ്ടും ഇറങ്ങി. മൈതാനത്ത് നിസ്കരിക്കാൻ വേണ്ടി ഒരു മത്സരം താൽക്കാലികമായി നിർത്തുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല. […]
’10 ലക്ഷം സഞ്ചാരികൾ’ കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ; നന്ദി അറിയിച്ച് പി രാജീവ്
കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.(P Rajeev About Kochi water metro) കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ […]












