National

11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.(UP woman kills stepson hides body in sewer tank; arrested) 11 കാരനായ ഷദാബിനെയാണ് രണ്ടാനമ്മ രേഖ ക്രൂരമായി കൊലപ്പെടുത്തിയത്. ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുൽ സെൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്‌ടോബർ 15 നാണ് ഷദാബിനെ […]

National

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവർ പങ്കെടുക്കും. ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റിയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി. അതേസമയം, എംപി.മാർക്ക് സീറ്റ് അനുവദിച്ചതിൽ ഉണ്ടായ തർക്കങ്ങൾക്കിടെ ബിജെപി […]

Kerala

‘മുഖ്യമന്ത്രി രാജിവയ്ക്കണം’; യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന് തുടക്കം

സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.(UDF’s second secretariat blockade begins) സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം മടുത്തെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം […]

HEAD LINES Kerala

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി […]

Kerala

പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തി; മുരളി പി.ജി മാളികപ്പുറം മേല്‍ശാന്തി

ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി എന്‍ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി. ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേല്‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. […]

HEAD LINES Kerala

സമസ്‌ത നേതാക്കളെ അവഹേളിച്ച പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി

അവസാനിക്കാതെ സമസ്ത – മുസ്ലിം ലീഗ് തർക്കം. സമസ്‌ത നേതാക്കളെ അവഹേളിച്ച ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ മജ്ജയും മാംസവുമായ സമസ്തയെ വെല്ലുവിളിക്കുന്നത് ലീഗിനെ പരാജയപ്പെടുത്തുക എന്ന ഹിഡൻ അജണ്ടയോടു കൂടിയാണോ എന്ന് ഭയപ്പെടുന്നുവെന്നും മുന്നേ പുറത്തുപോയ കാലത്തും മുസ്ലിംലീഗ് പിരിച്ചുവിടണം എന്ന് പറഞ്ഞ സലാം ഇന്ന് അകത്ത് വന്ന് ആ ദൗത്യം നിർവഹിക്കുകയാണോ […]

Kerala Latest news

കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും

കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർഗൊട്ടേക്കുള്ള 20634 വന്ദേഭാരത് ഒന്നരമണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു എക്സ്പ്രസും വൈകും. 7.45നാണ് സർവീസ് നടത്തുക.

Kerala

കോഴിക്കോട് ബസ് അപകടം: ജില്ലയിൽ സ്പെഷൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി. എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് കോഴിക്കോട് ജില്ലയിൽ ബസിടിച്ച് മരിച്ചത്. അതിനിടെ, കഴിഞ്ഞ ദിവസം അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ പരിശോധന നടത്തി. അപകടമുണ്ടാക്കിയ […]

National

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങി

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണവും സ്വർണാഭരണങ്ങളുമായി വധു കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്ന് 1.5 ലക്ഷം പണവും ആഭരണങ്ങളുമായി വധു മുങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിലാസ്പൂർ മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. തന്റെ ഇളയ മകന്‍ വിവാഹം ചെയ്ത പ്രീതിയാണ് പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതെന്ന് അശോക് കുമാറിന്റെ പരാതിയില്‍ പറയുന്നു. മകന് നല്ലൊരു വധുവിനെ കണ്ടെത്തണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അശോക് പറഞ്ഞിരുന്നു. സുഹൃത്ത് മനീഷ് പരിചയപ്പെടുത്തിയ മഞ്ജു വഴിയാണ് […]

Latest news National

തമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചുകൾ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്‌ടോബർ 22, 29 തീയതികളിൽ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളിൽ ആർഎസ്‌എസ് റൂട്ട് മാർച്ചുകൾ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.(Madras High Court Permits RSS Route Marches in 35 places) പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രൻ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മുതൽ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മാർച്ചിന് […]