സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment ) അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും […]
India
പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ( Commercial LPG cylinder prices hiked by over Rs 100 ) ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക […]
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; അനിൽ ആന്റണിക്കെതിരെ കേസ്
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. കാസർഗോഡ് കുമ്പളയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പൊലീസാണ് കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വിഡിയോയാണ് വർഗീയ മാനത്തോടെ അനിൽ ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്. […]
‘കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു, ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്’; രാജീവ് ചന്ദ്രശേഖർ
തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi) ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് […]
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.(Electricity Charge Hike Tomorrow) നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.
‘ഹാക്കിംഗ് ശ്രമം’; പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്, പിന്നിൽ കേന്ദ്രമെന്ന് ആരോപണം
പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം. ഫോണിലും ഇ-മെയിലിലും ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. മഹുവ മൊയ്ത്ര, ശിവസേന(യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറൽ […]
’81 കോടി ഇന്ത്യക്കാരുടെ സ്വകാര്യവിവരം ചോര്‍ന്നപ്പോള്‍ കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്തുകയാണ് കേന്ദ്രമന്ത്രി’; ജോണ്‍ ബ്രിട്ടാസ് എം പി
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി. 81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങല്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുകയാണോ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ‘എക്‌സില്‍’ കുറിച്ചു. ജോണ്‍ ബ്രിട്ടാസ് എം പി എക്‌സില്‍ കുറിച്ചത് എന്താണ് ബഹു.മന്ത്രി രാജീവ് ചന്ദ്രശേഖര്‍? 81 കോടി […]
രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ട്, പേടിച്ചോടുമെന്ന് കരുതേണ്ട; വി മുരളീധരൻ
രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.(Rajeev Chandrasekhar Wont Run Back-V Muraleedharan) തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകൾ മുഖ്യമന്ത്രി അഭിസംബോധന […]
മൂന്നാറിലെ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; ദൗത്യസംഘത്തിനെതിരെ സിപിഐഎം സമരത്തിന്
മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂവുടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികള്‍. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. സിപിഐഎമ്മിന്റെ കണക്കില്‍ 188 കുടിയേറ്റ കര്‍ഷകര്‍ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ദൗത്യസംഘം ഒഴിപ്പിച്ച 5 കയ്യേറ്റങ്ങളില്‍ മൂന്നെണ്ണം ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഇത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവും […]
‘കേരളീയം’ കളറാക്കാൻ തലസ്ഥാനത്ത് ഇന്ന് പുലിയിറങ്ങും
കേരളീയം കളറാക്കാൻ ഇന്ന് അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം ഇന്ന് നഗരഹൃദയത്തിൽ എത്തുന്നത്. വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാനത്തെത്തുന്നത്. കേരളീയത്തിന്റെ ഭാഗമായി എൻസിസി സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിനു മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോ വൈകിട്ട് […]












