മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. ( kerala hc suggestions on munnar encroachment clearing ) കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് […]
India
കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ; 100% സാക്ഷരത, ആരോഗ്യരംഗത്തെ വിപ്ലവാത്മക പുരോഗതി തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങൾ നിരവധി
കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരളസംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. ( kerala piravi 2023 ) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്ന് കേരളം രൂപം കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഒട്ടേറെ പോരാട്ടങ്ങളും വെല്ലുവിളികളും നേരിട്ടാണ് ഇന്ന് നാം കാണുന്ന കേരളം ഉണ്ടായത്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് […]
കളമശ്ശേരി സ്ഫോടനം: കുറ്റം ചെയ്തത് പ്രതി ഒറ്റയ്ക്ക്; സ്വയം വാദിക്കുമെന്ന് മാർട്ടിൻ
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. (kalamassery blast culprit update) ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിച്ച കൂസലില്ലാതെയാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറഞ്ഞു. കേസ് സ്വയം വാദിക്കുമെന്നും […]
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇത്. ( karuvannur case ed to submit first chargesheet today ) സെപ്റ്റംബർ 4നാണ് ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡി തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കേരളം കണ്ട […]
‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ ശിവരാമൻ
സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment ) അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും […]
പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ( Commercial LPG cylinder prices hiked by over Rs 100 ) ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ 1914.50 രൂപയും ചെന്നൈയിൽ 1999.50 രൂപയുമാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക […]
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം; അനിൽ ആന്റണിക്കെതിരെ കേസ്
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. കാസർഗോഡ് കുമ്പളയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പൊലീസാണ് കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വിഡിയോയാണ് വർഗീയ മാനത്തോടെ അനിൽ ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്. […]
‘കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു, ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്’; രാജീവ് ചന്ദ്രശേഖർ
തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi) ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് […]
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.(Electricity Charge Hike Tomorrow) നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.
‘ഹാക്കിംഗ് ശ്രമം’; പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്, പിന്നിൽ കേന്ദ്രമെന്ന് ആരോപണം
പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം. ഫോണിലും ഇ-മെയിലിലും ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. മഹുവ മൊയ്ത്ര, ശിവസേന(യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറൽ […]












