ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളം 99.5% ഭൗതിക പുരോഗതി […]
India
കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം
കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ […]
വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യതയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറി റിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസം എട്ട് എട്ട് ജില്ലകളിൽ മഴ […]
ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാർക്ക് പണവും ഭക്ഷ്യക്കിറ്റും നൽകി
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്‍ ഭിക്ഷയാചിച്ച അമ്മമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നുവെന്നും അദ്ദേഹം കുറിച്ചു. സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു. വൈകുന്നേരം DYFI നേതാവ് ആ രണ്ട് […]
ദേശീയപാതാ വികസനത്തിനുള്ള മണ്ണെടുപ്പിനിടെ നൂറനാടുണ്ടായ സംഘര്‍ഷം; 60 പേര്‍ അറസ്റ്റില്‍
ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ച 60 പേർ അറസ്റ്റിൽ. ഇവരെ ചെങ്ങന്നൂർ, നൂറനാട്, വെൺമണി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതിനിടെ എംഎൽഎ അരുൺ കുമാറിനെ മാറിനെ പൊലീസ് മർദിച്ചതായി പരാതി ഉയര്‍ന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി എ നൗഷാദ്, സിപിഐ ലോക്കൽ സെക്രട്ടറി നൗഷാദ് എ അസീസ്, സിപിഐഎം – സിപിഐ നേതാക്കളായ ഷീജ ലക്ഷ്മി, ആർ സുജ, എസ് രജനി, കെ സുമ എന്നിവർക്ക് സംഘര്‍ത്തില്‍ പരുക്കേറ്റു. ഉച്ചയോടെ സമരക്കാരെ പൂര്‍ണമായും സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു […]
ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍
കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയാണ് കുടിശിക. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും […]
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ തുടരുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ […]
മാധ്യമപ്രവർത്തകയെ അപമാനിച്ചു; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്
മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ […]
മദ്യലഹരിയിൽ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛൻ അടിച്ചുകൊന്നു; ഭാര്യയ്ക്കും മറ്റൊരു മകൾക്കും ഗുരുതര പരിക്ക്
ഉത്തർപ്രദേശിൽ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. മദ്യലഹരിയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും രണ്ടാമത്തെ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, […]
‘ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം’; അയ്യൻ ആപ്പ് പുറത്തിറക്കി
ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി […]












