ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്‌കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത്. ”ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. […]
India
ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ
ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും. അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ […]
‘ഇന്നു തന്നെ തൂക്കി കൊല്ലാന്‍ പറ്റുമോ?; ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ; താജുദ്ദീന്‍
ആലുവ പീഡനകൊലക്കേസിലെ പോക്‌സോ കോടതിയുടെ വിധിക്ക് പിന്നാലെ ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ആഘോഷമല്ല, ആ നീറ്റലിനിടെയും കാരണക്കാരനായ നരാധമന് തക്ക ശിക്ഷ കിട്ടിയല്ലോയെന്ന സമാധാനമാണ് അവര്‍ക്ക്. കുട്ടിയെയും കൊണ്ട് പ്രതി അഷ്ഫാക്ക് ആലം മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടെന്ന് പൊലിസിനെ വിളിച്ചറിയിച്ചത് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ താജുദീനാണ്. ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്നു തന്നെ കൊല്ലണം അവനെ, ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെയെന്നും താജുദ്ദീന്‍ പറയുന്നു. പൊലീസ് […]
ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിൽ; വ്യാജ പ്രചാരണത്തിൽ നിമയനടപടിയെന്ന് ഹരിശങ്കർ ഐപിഎസ്
സോഷ്യൽ മീഡിയയിലെ തുടർച്ചയായുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലാണെന്ന വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി. വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിത്. ഫെയ്സ്ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയെടുക്കും. ഇത് നിയമനടപടി അർഹിക്കുന്ന പ്രവണത തന്നെയാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തേണ്ടതാണ്. തന്നെപ്പറ്റി ഒരു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതാണ് ആദ്യം […]
അസ്ഫാക്കിന് തൂക്കുകയർ; പ്രതിയെ പിടിക്കാൻ സമൂഹം തന്നെ മുന്നിട്ടിറങ്ങി; നന്ദിയറിയിച്ച് എഡിജിപി
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി. വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരളം സമൂഹം ഒന്നാകെ കൂടെ നിന്നും. കേരള പൊലീസിനെ സംബന്ധച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും […]
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ
കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ […]
കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജോഷിയ്ക്ക് കുത്തേറ്റത്. എന്നാൽ ആസൂത്രിതകൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ തർക്കം പരിഹരിച്ച് സ്ഥലത്തേക്ക് ജോഷിമാത്യുവിനെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യപാനത്തിന് ശേഷം വീണ്ടും തർക്കമുണ്ടാവുകയും […]
ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ
ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയണ് തുരങ്കത്തിൽ അപകടം സംഭവിച്ചത്. കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. നാലര കിലോമീറ്റർ ദൂരമുള്ള […]
‘ഞങ്ങളുടെ മകളെ കൊലപ്പെടുത്തി, പ്രതിക്ക് വധശിക്ഷ തന്നെ നൽകണം’; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കൾ
കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ വിധി കേൾക്കാൻ കോടതിയിൽ പോകുമെന്ന് കുഞ്ഞിൻറെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇത് കോടതിയോടുള്ള ഞങ്ങളുടെ അപേക്ഷയാണെന്നും കുട്ടിയുടെ പിതാവ് 24നോട് പറഞ്ഞു. ‘ഞങ്ങളുടെ മകളെ കൊലപ്പെടുത്തി ‘ എന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും കുഞ്ഞിന്റെ മാതാവും ആവശ്യപ്പെടുന്നു. ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസഫാഖ് […]
ക്രൂരതയ്ക്ക് വധശിക്ഷയോ? ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്
കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ […]












