India Kerala

ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെഎസ് യു, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷമുണ്ടായത്. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. […]

India Kerala Weather

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. […]

India Kerala

റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് MVD; നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചന

റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്. എന്നാൽ റോബിൻ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറയുന്നു. കോടതി […]

Crime News India Kerala

ക്ഷേത്ര ദർശനത്തിന് പോകവേ എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ആക്രമിച്ച് ലഹരി മാഫിയ സംഘം

എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേ​ഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു.

India Kerala

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ച് കേരളം

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. കേരളത്തിന്റെ പ്രതിനിധി കെ വി തോമസാണ് കത്ത് നല്‍കിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമമെന്ന നിലയിലാണ് സംസ്ഥാനം കേന്ദ്ര ഇടപെടല്‍ തേടുന്നത്. യെമന്‍ സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തില്‍ യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയുള്ളത്. ഈ ഘട്ടത്തിലാണ് വധശിക്ഷ തടയാന്‍ കേരളം പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിയത്. വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും യമെന് […]

HEAD LINES India National

രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ വീരമൃതു വരിച്ചിരുന്നു. ധർമ്മസാൽ ബെൽറ്റിലെ ബാജിമാൽ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഖാരി എന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാൻ ഫ്രണ്ടിൽ നിന്ന് പരിശീലനം നേടിയിയ ഇയാൾ […]

Cricket India Sports

‘സഞ്ജുവിന്റെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല’; താരവുമായി സംസാരിച്ച് അജിത് അഗാർക്കർ

മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയുന്നതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലോകകപ്പും ഏഷ്യാ കപ്പും ഉൾപ്പെടെ അടുത്തിടെ നടന്ന ഒരു പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലും താരത്തെ ഒഴിവാക്കി. യുവനിരയ്ക്ക് പ്രധാന്യം നൽകുന്ന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അതുണ്ടായില്ല. പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്കാണ് അവസരം ലഭിച്ചത്. സഞ്ജുവിനെ […]

India Kerala

കുട്ടികൾ ശത്രുത തീർക്കാൻ നഞ്ചക്ക് ആയുധമാക്കുന്നു; ആർഡിഎക്സ് സിനിമ പ്രചോദനമെന്ന് പൊലീസ്

കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് പൊലീസ്. ആർഡിഎക്സ് സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് വ്യക്തമാക്കി.നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു. യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്.വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.

India Kerala

കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോന്നിയിൽ നിന്ന് കൊത്തൻപാറയിലേക്ക് പോകുകയായിരുന്ന ബസാണ് കുടുങ്ങിയത്. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.തിരുവനന്തപുരം ന​ഗരത്തിലും പരിസരങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ […]

India National

ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്. ധർമശാലിലെ ബാജി മാൽ കാട്ടിൽ ഒളിച്ച 2 ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. സൈനിക നടപടി തുടരുകയാണ്. ഭീകരസംഘം വിദേശികളാണെന്നാണ് സൂചന. അവർക്കും പരുക്കേറ്റിട്ടുണ്ട്. ഒരു […]