ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന് അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ. രാത്രി 10 മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് രാത്രി 11.30ന് ആയിരിക്കും. മത്സരം […]
India
16 വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയ; ഹൃദയമെത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ സജ്ജം
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാർഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്. ഹൃദയം ലിസി ഹോസ്പിറ്റലിൽ വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ […]
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്.15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ആദ്യ 4 പ്രതികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുന്‍പു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം […]
ശബരിമലയിൽ തിരക്കേറുന്നു; ഇന്നലെ എത്തിയത് 70,000 തീർഥാടകർ
ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.തിരക്കേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ ജാഗ്രതാ നിർദ്ദേശമുണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും […]
മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; കേരളത്തിൽ നിന്ന് ഒരാൾകൂടി കസ്റ്റഡിയിൽ
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽകേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ […]
ജനം ആർക്കൊപ്പം?; രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് […]
‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച് ഹൈക്കോടതി
കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെയെന്ന് കോടതി പറഞ്ഞു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്. എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം
ഗ്രീസിലെ മാര്‍ക്കോ പോളോയില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം. കൊച്ചി സ്വദേശിനി ലിബാസ് പി. ബാവയാണ് വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ ലിബാസ് പഠിക്കുന്ന കാലത്ത് തന്നെ കോളജിലെ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനായിരുന്നു. പിന്നീടാണ് വെയിറ്റ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് ചുവടുമാറിയത്. സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം നേട്ടം കൊയ്‌തെങ്കിലും വീട്ടമ്മയായ ശേഷം കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളെ […]
‘സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി യാഥാര്‍ത്ഥ്യത്തിലേക്ക്’; വീണാ ജോര്‍ജ്
സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എ.എം.ആര്‍. […]












