കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പി.ജി ശങ്കരനെ തൽസ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം. 2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. എല്ലാ സർവകലാശാലകളിലും കോളജുകളിലും ഉത്തരവ് കർശനമായി […]
India
‘കേന്ദ്രം എപ്പോള്‍ പണം നല്കുന്നുവോ അപ്പോള്‍ തീരുന്ന പ്രശ്നമാണിത്’; മുഖ്യമന്ത്രി
യഥാസമയം കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മൾ സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസർക്കാരിന് ഉണ്ടാകേണ്ടത്. […]
എസി മുറിയിൽ കഴിയുന്നവരുടെ ക്ഷേമത്തിനായി കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ കൃഷ്ണപിള്ളയ്ക്ക് പാമ്പുകടിയേറ്റു മരിക്കേണ്ടി വരില്ലായിരുന്നു; രൂപേഷ് പന്ന്യൻ
നവകേരള സദസ്സിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്. ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമത്തിനായി കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ കൃഷ്ണപിള്ളയ്ക്ക് പാമ്പുകടിയേറ്റു മരിക്കേണ്ടി വരില്ലായിരുന്നു. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി തട്ടുകടക്ക് മുന്നിൽ സെൽഫിയെടുത്തു സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടതെന്നും വിമർശനം. എം.എൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും..മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നു ചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല…വെളിയത്തിന്റെയും പി.കെ.വിയുടെയും ചന്ദ്രപ്പന്റേയുമൊക്കെ ജീവനുള്ള ഓർമ്മകൾ പേറുന്ന ഇടമായതു […]
‘തൃക്കാർത്തികയിൽ ദീപ പ്രപഞ്ചമാകാൻ സന്നിധാനം’; ശബരിമലയിൽ വൻ ഭക്തജനതിരക്ക്
ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്. ഇന്ന് തൃക്കാർത്തികയായതിനാൽ ഓണ്‍ലൈനായി ദർശനത്തിന് ബുക്ക് ചെയ്തത് 68,000 പേരാണ്. ഇന്നലെ ദർശനം നടത്തിയത് 52,400 പേരാണ്. ഇന്ന് കാർത്തിക വിളക്കിനോട് അനുബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിന് സമീപം വിളക്കുകൾ തെളിയിക്കും. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും നഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകമായി വൈകുന്നേരം ദീപാരാധന വേളയിലാണ് സന്നിധാനത്ത് കർപ്പൂര ദീപങ്ങൾ തെളിക്കുക.ഗണപതി ഹോമം […]
നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കോടതി ഇക്കാര്യം രേഖപ്പെടുത്തി. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. മലപ്പുറം ഡി.ഡി.ഇ യുടെ ഉത്തരവ് ആശ്ചര്യകരമാണ് എന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. അതേസമയം, നവ […]
16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവ് പിടിയിൽ
പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽസിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24.പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.
മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്
മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം […]
ശബരിമലയില്‍ കൗതുക കാഴ്ച; അയ്യന് കാണിക്കയായി ജമ്‌നാപ്യാരി
വത്യസ്തമായൊരു കാണിക്ക അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. വൈവിധ്യമായ വഴിപാടുകളും മല ചവിട്ടലുമായാണ് രാജ്യത്തിന്‍റെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിലേക്ക് വരുന്നത്. കാശ്മീരിൽനിന്ന് കാൽനടയായും സൈക്കിളിലും വന്നവരും കഴിഞ്ഞ വർഷം ദർശനം നടത്തി.എന്നാൽ ഇക്കൊല്ലം വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു. പതിനെട്ടാം […]












