Kerala

ആശങ്കകൾക്ക് വിരാമം; അബിഗേൽ സുരക്ഷിത; കുഞ്ഞിനെ കിട്ടി

കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കിട്ടി. കൊല്ലം ആശ്രാമം മൈദാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് […]

Kerala

മുഖ്യമന്ത്രിയുമായി സംസാരിച്ചു; കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജിത പരിശ്രമമെന്ന് മന്ത്രി ചിഞ്ചുറാണി

കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പൊലീസ് ഊര്‍ജിതമായി പരിശ്രമിക്കുന്നുണ്ട്. രാവിലെ എസ്പിയുമായും റൂറല്‍ എസ്പിയുമായും ബന്ധപ്പെട്ടിരുന്നു. രേഖാചിത്രത്തിലുള്ളത് പ്രതി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം പ്രതികള്‍ കേരളം വിട്ടുപോകാന്‍ സാധ്യതയില്ലെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണസംഘം ഇതിനോടകം 20ലധികം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ സഞ്ചരിച്ചതെന്ന് […]

National

‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യന​ഗർ എന്നാക്കും’; കേന്ദ്രമന്ത്രി

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങൾ പൂർണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരാണ് ഈ ഹൈദർ? നമുക്ക് ​ഹൈദറിന്റെ പേര് വേണോ? എവിടെ നിന്നാണ് ഹൈദർ വന്നത്? ആർക്കാണ് ഹൈദറിനെ വേണ്ടത്? സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ഹൈദർ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാ​ഗ്യന​ഗർ എന്നാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ ന​ഗരങ്ങളുടെ […]

National

രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു

സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാൾ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം. വഴക്കിനിടയിൽ ഇയാൾ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തൽക്ഷണം മരിച്ചു. സമീപവാസികൾ […]

Kerala

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക. ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ 4 ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി […]

Kerala

പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ

നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് […]

Kerala

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചു, അതിനു പിന്നിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ റിക്ഷകൾ ഇടിച്ചാണ് അപകടമുണ്ടായത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് പരുക്കേറ്റത്. ചങ്ങരംകുളം മാർസ് തീയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിക്കുകയും, അതിനു പുറകിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ […]

National

രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിൻ്റെ പ്രസ്താവന. ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി […]

Kerala

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല പൊലീസ്. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്. ഓയൂരില്‍ നിന്ന് ആറ് വയസുള്ള പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ […]

Kerala

മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ

മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ സമരം. മിനിമം വേതനം 400 രൂപയെങ്കിലും ആക്കി കിട്ടാൻ ആറു ദിവസമായി പൊരി വെയിലത്ത് സമരം ചെയ്യുകയാണ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. ഇപ്പോഴും ശരാശരി 200 രൂപയോളം മാത്രമാണ് കശുവണ്ടി തല്ലുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്. എട്ടു വർഷമായി ഈ മേഖലയിൽ ഒരു ശമ്പള പരിഷ്കരണം വന്നിട്ട്. ആറു ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരം. 200 രൂപ കൊണ്ട് ഇക്കാലത്ത് എങ്ങനെ ജീവിക്കും […]