India National

ബേലൂര്‍ മഖ്ന കര്‍ണാടക വനമേഖലയില്‍; റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു

വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലിയായ ബേലൂര്‍ മഖ്ന കര്‍ണാടകത്തിലെ വനമേഖലയില്‍ തുടരുന്നതായി റേഡിയോ കോളാര്‍ സിഗ്നല്‍. ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാൻ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. അതേസമയം ജില്ലയുടെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു കര്‍ണാടക വനമേഖലയിലേക്ക് കടന്ന ബേലൂര്‍ മഖ്ന അവിടെ തന്നെ തുടരുന്നതായാണ് റേഡിയോ കോളാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. സംസ്ഥാന വനംവകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചുവരികയാണ്. ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാന്‍ കനത്ത ജാഗ്രതയുണ്ട്. അതിര്‍ത്തി പ്രദേശത്ത് […]

India Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ്‌ ഇനത്തിലാണ്‌ തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.

India Kerala

ബിജെപി പ്രചാരണ ഗാന വിവാദം: ഐടി സെല്‍ ചെയര്‍മാനെതിരെ സംസ്ഥാന നേതൃത്വം, നടപടിയുണ്ടാകില്ലെന്ന് ജാവദേക്കർ

ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിൻ്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു. കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി […]

India Kerala

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകൾക്ക് മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കും ആദിവാസി കോളനികൾക്കും സമീപത്തായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയോടെ നാട്ടുകാർക്ക് […]

India Kerala

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും […]

India National

‘രാജ്യം വിടാൻ സാധ്യത’; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

എഡ്‌ടെക് ഭീമനായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശ നാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് […]

India National

ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി `എക്സ്´

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹമാധ്യമം എക്സ്. ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവന്നാണ് ആരോപണം. ഇതിനായി പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് ചൂണ്ടിക്കാട്ടി സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് എക്സ് വ്യക്തമാക്കി. ഇന്ത്യയിൽ മാത്രമേ ഈ അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവെക്കുവെന്ന് പറഞ്ഞ എക്സ്. ഈ നടപടികളോട് വിയോജിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും എക്സ് ആവശ്യപ്പെട്ടു. നിയമപരമായ നിയന്ത്രണങ്ങൾ കാരണം എക്‌സിക്യൂട്ടീവ് ഓർഡറുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല.എന്നാൽ സുതാര്യത ഉറപ്പാക്കാൻ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് എക്സ് […]

India Kerala

‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത’; കെ.എം.ഷാജി

ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ് എന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും എന്നും കെഎം ഷാജി.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്‌ന പ്രതികരിച്ചു. ടിപി വധക്കേസ് ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ […]

India Kerala

പൊന്നാനിയില്‍ ലക്ഷ്യമെന്ത്? ; പഴയ ലീഗ് നേതാവിലൂടെ മുന്നേറ്റം ഉണ്ടാക്കുമോ സിപിഐഎം?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് വഴി സിപിഐഎം ലക്ഷ്യം പലതാണ്. പഴയ ലീഗ് നേതാവായ കെ എസ് ഹംസയ്ക്ക് മുസ്‌ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മറുവശത്ത് ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നാണ് ലീഗ് വിലയിരുത്തല്‍. പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മത്സരമെങ്കിലും നടത്തണമെന്ന സിപിഐഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നതാണ്. സിറ്റിംഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനപ്രീതി മറികടക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പരിഗണിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനായ വി വസീഫിന്റെ […]

India National

സര്‍ക്കാരുമായി തത്ക്കാലം ചര്‍ച്ചയില്ല; ബിജെപി നേതാക്കളുടെ വസതികളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷകര്‍

ഖനൗരിയില്‍ സമരത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടര്‍ കിസാന്‍ മോര്‍ച്ച മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ രണ്ട് മണി വരെ കര്‍ഷകര്‍ റോഡ് തടഞ്ഞ് സമരം നടത്തും. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് അതിര്‍ത്തികളില്‍ […]