നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശം. വാട്‌സ് ആപ് ഗ്രൂപ്പ് വഴിയാണ് നിർദേശം നൽകിയത്.തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം. നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്. നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും […]
India
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 കിമി മാത്രം അകലെ. തമിഴ്നാടിൻ്റെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യത. തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെയോടെ മിഗ്ജൗമ് കരയിൽ പ്രവേശിക്കാൻ സാധ്യത. തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മിഗ്ജൗമ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപത്ത്. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം ചെന്നൈയിൽ നിന്ന് 90 […]
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി അനുവദിച്ചു
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നിട്ടുണ്ട്. അതിന്റെ നടപടി ഉടൻ പൂർത്തീകരിക്കും. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ […]
ഇന്നാണ് നറുക്കെടുപ്പ്; വിന്‍ വിന്‍ ലോട്ടറി ഫലം ഉച്ച കഴിഞ്ഞ് അറിയാം
സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ ലാട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries .com എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് വിന്‍ വിന്‍ ലോട്ടറി ടിക്കറ്റ് വില. ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ […]
മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5
മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 17 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റിൽ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റിൽ ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ […]
മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ
മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 കുട്ടികളേയും അധ്യാപകരേയും പുറത്തെത്തിച്ചു; ആര്‍ക്കും ഗുരുതരആരോഗ്യപ്രശ്‌നങ്ങളില്ല
കൊല്ലം അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നിര്‍ജലീകരണം ഒഴിച്ചാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലെ രാത്രിയാണ് സ്‌കൗട്ട് സ്റ്റുഡന്റ്‌സ് സംഘം വനത്തില്‍ കുടുങ്ങിയത്. കോട്ടവാസലിലേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിന്നും വിട്ടത്. വനത്തിനുള്ളില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി പുറത്തെത്തിച്ചത്.മൂന്നു ദിവസത്തെ അഡ്വഞ്ചര്‍ ട്രിപ്പിനും ക്യാമ്പിങ്ങിനും […]
രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു
തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പേരൂർക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി; 30 വിദ്യാർത്ഥികൾ കുടുങ്ങി
കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി വിദ്യാർത്ഥികളും അധ്യാപകരും കുടുങ്ങി. 30 വിദ്യാർഥികളും 3 അധ്യാപകരുമാണ് കുടുങ്ങിയത്. ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീളും. സ്കൗട്ട് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവർ വനത്തിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഉൾവനത്തിൽ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു […]
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്; പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും. ഇനിയും പല ചോദ്യങ്ങള്‍ക്കും പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.അതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതിനായി നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. റിമാന്റിലായ പ്രതി പത്മകുമാറിനെ പൂജപ്പുര ജയിലിലും അനിത കുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ്. അന്വേഷണം […]












