ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി. ഭക്തജന തിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുപ്പതി മാതൃകയിലുള്ള ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ് ക്യു കോംപ്ലക്‌സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കോംപ്ലക്‌സുകളിലേക്ക് എത്തുന്ന ഭക്തരെ സന്നിധാനത്ത് നിന്നും കിട്ടുന്ന നിര്‍ദ്ദേശാനുസരണം മാത്രമേ പുറത്ത് കടത്തുകയുള്ളൂ. ഈ പരീക്ഷണം വിജയമായിരുന്നു എന്നും, തിരക്ക് വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്നും ശബരിമല ദേവസ്വം അറിയിച്ചു. തുടര്‍ന്നും […]
India
‘അക്ഷരം അറിയാത്തവർക്കും എ പ്ലസ്; 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം’; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം.അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണ്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ […]
കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു; ലേലത്തിൽ വിറ്റത് 40,300 രൂപയ്ക്ക്
കെ റയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്. കേറിയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം […]
മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്
തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാരംഭിച്ചു. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാൻ NDRF സേനയടക്കം സജ്ജം. ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവിൽ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 […]
ശബരിമലയിൽ തിരക്കേറുന്നു; അയ്യനെ കാണാന്‍ വന്‍ഭക്തജനപ്രവാഹം
മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു. വെർച്യുൽ ക്യു വഴി ദർശനത്തിന് ഇന്ന് ബുക്ക് ചെയ്‌തത് 80000ത്തോളം പേരാണ്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും നിർമ്മിച്ച വലിയ നടപ്പന്തൽ ഒഴിച്ചിട്ടതോടെയാണ് പാതകളിൽ ഭക്തരുടെ നീണ്ട നിര ഉണ്ടായത്. ഇതിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയിൽ ഒരു ക്യൂവിൽ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും […]
‘കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്’; കുറ്റം സമ്മതിച്ച് പ്രതി
കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ് കൊലപാതകത്തിന് കാരണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് എളമക്കരയിൽ ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതിയാണ് ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്‌ളാറ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. പിന്നീട് […]
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി
കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റ എത്തിക്കുന്നത് ജീവനക്കാരി ഷീബയാണെങ്കിലും ചെലവ് വഹിക്കാനാവില്ല. കേസുള്ളതിനാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്. 15 നായ്ക്കൾ 6 കന്നുകാലികളാണ് ഫാം ഹൗസിലുള്ളത്. പശുവിനെ നോക്കുന്നതിൽ കുഴപ്പമില്ല പക്ഷെ അവരെ നോക്കാനുള്ള സാമ്പത്തികമില്ലെന്നും ഷീബ പറഞ്ഞു. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷീബ പറയുന്നു. അതേസമയം ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ […]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, മിഗ്ജൗമ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുൻപ് ആന്ധ്രാ […]
മിഗ്ജൗമ് ചുഴലിക്കാറ്റ്, 5 മരണം, ചെന്നൈയിൽ ഉൾപ്പെടെ നാല് ജില്ലകൾക്ക് അവധി; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. […]












