India Kerala

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ […]

National

‘പാർലമെന്റ് ആക്രമണത്തിന് കാരണം തൊഴിലില്ലായ്മ’; രാഹുൽ ഗാന്ധി

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സംഭവത്തിന് പിന്നിൽ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്’-രാഹുൽ പറഞ്ഞു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി […]

Kerala

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാം വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുൻകൂറായി പോലും കേരളത്തിന് ഫണ്ട് നൽകുന്നുണ്ട്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ നിരത്തി പൊളിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് പണം നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കായോ വിതരണത്തിനായോ ഒരു പൈസ പോലും സംസ്ഥാനം ചെലവാക്കേണ്ടി വരുന്നില്ല. തിരുവനന്തപുരം […]

National

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

Kerala

ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ

അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. […]

National

മഹുവ മൊയ്‌ത്രയുടെ ഹർജി ജനുവരി 3ന് പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം […]

National

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്. കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം […]

Kerala

ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് റദ്ദാക്കി; പകരം പുതിയ വേദിയായി

കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി.(New Venue For Navakerala Sadas in Chakkuvally) കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. […]

Kerala

ശബരിമലയില്‍ തിരക്ക് കുറഞ്ഞു; ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനം

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം. അവധി ദിവസമായതിനാൽ ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം ദിവസവും കുറവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്തെ സാധാരണരീതിയിലുള്ള തിരക്ക് മാത്രമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്. ഭക്തർക്ക് പമ്പയിൽനിന്ന് അഞ്ചും ആറും മണിക്കൂറിനുള്ളിൽ സന്നിധാനത്തെത്തി ദർശനം നടത്താൻ കഴിയുന്നുണ്ട്. പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ […]

India Kerala

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 17,18 തീയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് തീരം അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടലിൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രത നിർദ്ദേശംഇന്നും (ഡിസംബർ 15) നാളെയും ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ […]