HEAD LINES India Kerala

സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുകയാണ്. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും […]

HEAD LINES India Kerala

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു. പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ : ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്‌ലി എക്‌സ്പ്രസ് ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ Train No. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും Train No. 16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്‌സ്പ്രസും […]

India National

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും രാമനാഥപുരം, വിരുദുനഗർ,തേനി ജില്ലകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂർ,തഞ്ചാവൂർ,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗർ,ശിവഗംഗ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തിരുനെൽവേലി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താമരഭരണി, പാപനാശം നദികൾ കരകവിഞ്ഞു. അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതിനാൽ വെള്ളം […]

India Kerala

JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു; ജനുവരി വരെ രോഗവ്യാപനം തുടരും

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും. നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള […]

India Kerala

കേരളത്തിലെ ഏറ്റവും സുരക്ഷിത നഗരം കോഴിക്കോട്; ഇന്ത്യയിലെ പട്ടികയിൽ പത്താം സ്ഥാനം

യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ […]

National

‘പാർലമെന്റ് ആക്രമണത്തിന് കാരണം തൊഴിലില്ലായ്മ’; രാഹുൽ ഗാന്ധി

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സംഭവത്തിന് പിന്നിൽ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്’-രാഹുൽ പറഞ്ഞു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി […]

Kerala

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ല, എല്ലാം വിഹിതവും കൃത്യമായി നൽകുന്നു; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാം വിഹിതവും കൃത്യമായി നൽകുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുൻകൂറായി പോലും കേരളത്തിന് ഫണ്ട് നൽകുന്നുണ്ട്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ രേഖകൾ നിരത്തി പൊളിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്ത് പണം നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കായോ വിതരണത്തിനായോ ഒരു പൈസ പോലും സംസ്ഥാനം ചെലവാക്കേണ്ടി വരുന്നില്ല. തിരുവനന്തപുരം […]

National

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

Kerala

ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡിഗാർഡുകൾ, അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കും; കെ സുധാകരൻ

അക്രമം ആവർത്തിച്ചാൽ അതേരീതിയിൽ പ്രതിഷേധിക്കുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ഗുണ്ടകളാണ് പിണറായി വിജയൻറെ ബോഡി ഗാർഡുകൾ. ക്രിമിനലുകളാണ് എന്ന് പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലുള്ള ക്രിമിനൽ ഗുണ്ടകളെയും കൊണ്ട് ഒരു മുഖ്യമന്ത്രി യാത്ര ചെയ്‌തതായി അറിവില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇതൊക്കെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പൊതു ഫണ്ട് ദൂർത്ത് അടിച്ചു നടത്തുന്ന ജാഥയ്ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. ഈ നെറികെട്ട പ്രവർത്തന ശൈലി പിണറായി നിർത്തണം. ഇല്ലെങ്കിൽ അതേരീതിയിൽ പ്രതിഷേധിക്കും. […]

National

മഹുവ മൊയ്‌ത്രയുടെ ഹർജി ജനുവരി 3ന് പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം […]