National

‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, പ്രധാനമന്ത്രിയുടെ അൽപത്തരമാണ് നടക്കുന്നത്’; കെ.സി വേണുഗോപാൽ

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അൽപത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടി ഏകാദിപത്യപരമാണ്. പാർലമെന്റിന്റെ അവിഭാജ്യഘടകമാണ് രാഷ്ട്രപതി.എന്തു കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. രാജ്യ സഭാ എംപി മാരെ എങ്ങനെ ലോക്സഭാ സ്പീക്കർ […]

National

കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ്

കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ് അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ ചീറ്റ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്ട് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. […]

National

പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനം ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. ബഹിഷ്ക്കരണ വിഷയത്തിൽ കോൺഗ്രസ് ഉടൻ തിരുമാനമെടുക്കും. രാഷ്ട്രപതി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിക്കാനുള്ള കോൺഗ്രസ് തിരുമാനം.മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷമാകും നിലപാട് കൈകൊള്ളുക. തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും എഎപിയും പരിപാടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്കരിക്കുക എന്നാണ് വിവരം. അതേസമയം, ചടങ്ങിലേക്കുള്ള […]

National

ചെരുപ്പ് വാങ്ങാൻ പണമില്ല, ചുട്ടുപൊള്ളുന്ന റോഡിലൂടെ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി മക്കൾക്കൊപ്പം നടക്കുന്ന ഒരമ്മ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്ന മക്കൾക്ക് ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി നൽകിയിരിക്കുകയാണ് ഒരമ്മ. മെയ് 21ന് പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഒരു ആദിവാസി സ്ത്രീയും മക്കളും […]

National

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനമായി. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍. സീപീക്കർ സ്ഥാനത്തേക്കായി ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം യു.ടി ഖാദറിന് നറുക്കുവീഴുകയായിരുന്നു. മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദര്‍ എം എൽ എയായി വിജയിച്ചത്. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 […]

National

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം. തെലങ്ക്, കന്നഡ, തമിഴ്, മലയാളം ഉള്‍പ്പെെഇരുന്നൂറിലധികം ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ട് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രജനികാന്ത് നായകനായ അണ്ണാമലൈ, മുത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനായത്. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം […]

National

രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം; 52 മലയാളികളടക്കം 158 പേർക്കാണ് വിമാനം കത്തിയമർന്ന് ജീവൻ നഷ്ടമായത്

2010 മെയ് 22. നാടിനെ നടുക്കിയ ദുരന്ത വാർത്ത കേട്ടാണ് ആ ശനിയാഴ്ച്ച പുലർന്നത്. 160 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ റൺവേക്ക് സമീപം സ്ഥാനം തെറ്റി ഇടിച്ചിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം വിമാനം കത്തിയമർന്നു. 52 മലയാളികളടക്കം 158 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. എട്ട് പേർക്ക് മാത്രമാണ് ജീവിതം തിരികെ കിട്ടിയത്. ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി […]

National

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു

കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി നേതാക്കൾ പങ്കെടുത്തു. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎൽഎമാരായ ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ […]

National

സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം കർണാടകയിൽ ഇന്ന് പത്തുപേർ സത്യപ്രതിജ്ഞ ചെയ്യും. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ,രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും […]

National

കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ല, താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ്; യു.ടി. ഖാദര്‍

താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ലെന്നും കർണാടകയിൽ നിന്ന് മത്സരിച്ച് ജയിച്ച മലയാളിയായ യു.ടി ഖാദർ. ഒത്തൊരുമിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. 28 അംഗ മന്ത്രിസഭ വരുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിനായി യു.ടി ഖാദര്‍ വിജയക്കൊടി പാറിച്ചത്. 40361 വോട്ടുകളാണ് ഖാദര്‍ നേടിയത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. അഞ്ചാം തവണയാണ് അദ്ദേഹം വിജയക്കൊടി പാറിക്കുന്നത്. മംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് […]