മധ്യപ്രദേശിൽ സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ. 13കാരിയായ തൻ്റെ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ പോകുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം. അരിവാൾ രോഗത്തെ തുടർന്നാണ് തൻ്റെ ഗ്രാമത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്‌മൺ സിംഗ് മകളെ എത്തിച്ചത്. ചികിത്സയിലിരിക്കെ മകൾ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചില്ല എന്ന് വീട്ടുകാർ ആരോപിക്കുന്നു. 15 […]
National
‘സൺഡേ, മൺഡേ’ ഉച്ചാരണം ശരിയായില്ല; യുകെജി വിദ്യാർത്ഥിയെ തല്ലി അധ്യാപിക, കേസ്
വാക്കുകൾ ഉച്ചരിച്ചത് ശരിയായില്ലെന്നാരോപിച്ച് യുകെജി വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയ അധ്യാപികയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. ട്യൂഷൻ ടീച്ചറാണ് കുട്ടിയെ തല്ലിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. താനെ ജില്ലയിൽ ഈ മാസം 11നാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നത്. പഠിപ്പിക്കുന്നതിനിടെ സൺഡേ, മൺഡേ എന്നീ വാക്കുകൾ ശരിയായ രീതിയിൽ കുട്ടി ഉച്ചരിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അധ്യാപിക കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. അടിയിൽ കുട്ടിക്ക് പരുക്കേറ്റു. കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയ കുട്ടിയോട് […]
ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം.എൽ.എ ആയി തുടരാം; നിരാശ പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ
കർണാടകയിലെ ഉപമുഖ്യമന്ത്രി വാഗ്ദാനം നിരസിച്ച് പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എൽ.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിക്കുന്നത്. ഇത് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. കർണാടകയിൽ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. അതിന് ശേഷമുള്ള രണ്ടര വർഷമാവും […]
പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി; 5000 വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും
കര്‍ണാടകയിലെ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിൽ പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് രാഹുൽ ഗാന്ധി. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്നാണ് വിവരം. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. 5000 വിദേശ ഇന്ത്യക്കാര്‍ ഈ റാലിയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കും. സ്റ്റാന്‍ഫോര്‍ഡ് […]
ഡി കെ ശിവകുമാറിനെ പിന്തുണച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍; ഖര്‍ഗെയ്ക്ക് കത്തയച്ചു
അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ വരട്ടെയെന്ന് ഹൈക്കമാന്‍ഡ് മനസറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഡി കെ ശിവകുമാറിനെ അനുകൂലിച്ച് ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങള്‍. കന്നഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഭാഗങ്ങള്‍ തങ്ങളുടെ പിന്തുണ ഡികെ ശിവകുമാറിനാണെന്ന് കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. സമുദായ നേതൃത്വങ്ങള്‍ ഡികെ ശിവകുമാറിനെ അനുകൂലിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു. ലിംഗായത്തുകള്‍ സിദ്ധരാമയ്യയ്ക്ക് എതിരാണെന്ന് ഡി കെ ശിവകുമാറും പ്രസ്താവിച്ചിട്ടുണ്ട്. സിദ്ധരാമയ്യയ്ക്ക് ഒരു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതാണെന്നും ഇനി തന്റെ ഊഴമാണെന്നും […]
കര്‍’നാടക’ത്തില്‍ ക്ലൈമാക്‌സ്; മുഖ്യമന്ത്രിയെ ഇന്നറിയാം; സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമാകും
നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷം പുതിയ കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ […]
മനസറിയിച്ച് ഹൈക്കമാന്‍ഡ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെയെന്ന് പാര്‍ട്ടി; സമവായത്തിന് വഴങ്ങാന്‍ ഡി കെയോട് അഭ്യര്‍ത്ഥിച്ചു
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ താത്പര്യം ഡി കെ ശിവകുമാര്‍ അംഗീകരിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങള്‍ പാര്‍ട്ടി ആരായും. ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി […]
രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി
രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം. പ്രതിയെ ശശിപാൽ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. എന്‍റെ അനന്തരവൻ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്‍റെ അച്ഛൻ […]
കർണാടകയിൽ മുഖ്യമന്ത്രി ആര്? ഡി.കെ ശിവകുമാറിനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം
കർണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കോൺഗ്രസ് തീരുമാനം നീളുന്നതിനിടെ ഡി.കെ ശിവകുമാറിനെ ഡൽഹിയിലേയ്ക്ക് വീണ്ടും വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇന്നുതന്നെ ഡൽഹിയിൽ എത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്നലത്തെ ഡൽഹി യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു. ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള […]
നടത്തം ഫലം കണ്ടു ‘രാഹുല്‍ ജി’; ഇനി ‘കേരളം’ കൂടി; ഹരീഷ് പേരടി
കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളം കൂടി ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ടെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പേരടി പറയുന്നു. ‘‘രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു…അഭിവാദ്യങ്ങൾ..സൗത്ത് ഇന്ത്യയെ പൂർണമായും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്. ഫാസിസ്റ്റ് പാർട്ടിയെ ജയിക്കേണ്ടതുണ്ട്…ആശംസകൾ..” എന്നായിരുന്നു എന്നായിരുന്നു കുറിപ്പ്. 224 അംഗ നിയമസഭയില്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. തുടര്‍ഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 66 സീറ്റിലൊതുങ്ങേണ്ടി വന്നു. പ്രധാനമന്ത്രി നേരിട്ട് […]












