National

രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്ന് ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണെതിരായ സമരത്തിൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. അതേസമയം ഗുസ്തി ഫെഡറേഷൻ അധ്യക്ഷന് […]

National

ജന്തർ മന്ദറിൽ സമരത്തിനു വിലക്ക്; തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കും

തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കും. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്ത സാഹചര്യത്തിൽ, സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ഡൽഹിയിൽ പ്രതിഷേധിച്ച മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്തിനാൽ ഇതുവരെ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് താരങ്ങൾ അറിയിച്ചു. ഭൂരിഭാഗം പേരെയും അർദ്ധ രാത്രിയോടെയാണ് പൊലീസ് വിട്ടയച്ചത്. തുടർ സമര സംബന്ധിച്ച് പ്രാഥമിക […]

National

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാൻ അനുവദിക്കില്ല: ഡൽഹി പൊലീസ്

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. സമരത്തിൻ്റെ പേരിൽ താരങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തർ മന്തറിൽ നിരോധനാജ്ഞ തുടരുന്നു. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതി ഉടൻ യോഗം ചേരും.  കഴിഞ്ഞ 38 ദിവസമായി ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കി നലകി. എന്നാൽ ഇന്നലെ പൊലീസിൻ്റെ അഭ്യർത്ഥന അവഗണിച്ച് താരങ്ങൾ നിയമം ലംഘിച്ചു. ഇതേത്തുടർന്നാണ് കുത്തിയിരിപ്പ് സമരം ഒഴിപ്പിച്ചത്. […]

National

‘മുത്തച്ഛനെ മന്ത്രിയാക്കുമോ?’; രാഹുൽ ഗാന്ധിക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ ചെറുമകൾ

രാഹുൽ ഗാന്ധിക്ക് കത്തയച്ച് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ ചെറുമകൾ. തൻ്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അർണ സന്ദീപ് മുൻ കോൺഗ്രസ് അധ്യക്ഷന് കത്തയച്ചിരിക്കുന്നത്. അടുത്തിടെ നടന്ന കർണാടക മന്ത്രിസഭാ വിപുലീകരണത്തിൽ ജയചന്ദ്രയെ ഉൾപ്പെടുത്തിയിരുന്നില്ല. “പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. മുത്തച്ഛൻ മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. എൻ്റെ മുത്തച്ഛൻ കരുണയുള്ളവനും, കഠിനാധ്വാനിയുമാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”- തന്റെ കത്തിൽ അർണ കുറിച്ചു. ഒരു സ്മൈലി സ്റ്റിക്കർ ഒട്ടിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. കർണാടക […]

National

വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യ തന്നെ മുഖ്യൻ; ഡി.കെ ശിവകുമാറിന് ജലസേചനം

കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ ഡി കെയ്ക്ക് ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകളാണ് നൽകിരിക്കുന്നത്. സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് […]

National

പണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ്, കോടികള്‍ തട്ടി: ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂൺ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളിൽ നിന്നും ലഭിക്കുന്ന വിവരം. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് […]

National

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് . ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ […]

National

ടിപ്പു സുൽത്താന്റെ വാൾ വിറ്റുപോയത് ഏഴു മടങ്ങ് ഉയർന്ന തുകയ്ക്ക്; ലേലത്തിൽ ലഭിച്ചത് 140 കോടി രൂപ

ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോൻഹാംസ് വ്യക്തമാക്കി. ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിർമാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വർധിപ്പിക്കുന്നുവെന്ന് ലേലം നടത്തിയ ഒലിവർ വൈറ്റ് വിശദീകരിച്ചു. ടിപ്പു സുൽത്താന്റെ ആയുധ ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാൾ. ടിപ്പുവിന് […]

National

സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതിയിൽ

വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികൾ ആകും ഇന്ന് കോടതി സ്വീകരിക്കുക. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്പോർട്ടിന് നഷ്ടമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. നാഷണൽ ഹൊറാൾഡ് കേസിൽ പ്രതിപട്ടികയിലുള്ള രാഹുൽ ജാമ്യത്തിൽ ആയതിനാൽ ആണ് ഹർജി. തനിക്ക് സാധാരണ പാസ്പോർട്ട് നൽകുന്നതിന് എതിരായ ഒരു സാഹചര്യങ്ങളും നിലവിലില്ല എന്നാണ് […]

National

മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍

കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദര്‍ ട്വന്റിഫോറിനോട് പറഞ്ഞു രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികള്‍ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി. കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്പീക്കര്‍ ഉണ്ടാകുന്നത്. ഭരണ – പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടു […]