National

സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ്

ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കരൂരിൽ 10 ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കരൂരിലെ ആദായനികുതി റെയ്ഡുകളെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കിടെയാണ് മൂന്നാംഘട്ട പരിശോധന. സെന്തിൽബാലാജിയുടെയും സഹോദരന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വീണ്ടും റെയ്ഡ് നടത്തി. ബാലാജിയുടെ സുഹൃത്ത് കൊങ്കു മെസ് മണിയുടെ കരൂർ രായന്നൂരിലെ വസതിയിലും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. മുൻ എഐഎഡിഎംകെ ഭരണത്തിൽ ഗതാഗത […]

National

മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. മഴദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്.

National

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും

ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് കേൾക്കുന്നത്. പ്രതികളെ കേസിൽ കക്ഷി ചേർക്കാനുള്ള നിർദേശവും കോടതി നേരത്തെ നല്കിയിരുന്നു. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂടാതെ സി. പി. എം പോളിറ്റ് […]

National Uncategorized

മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാട്; കണ്ടെത്തി അന്വേഷണ സംഘം

കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.  കെ സുധാകരൻ പ്രതിചേർക്കപ്പെട്ട മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ […]

National Sports

‘ഏഷ്യ കപ്പ് നിഷ്പക്ഷ വേദിക്കായി ഇന്ത്യ വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ല’; പാക് മന്ത്രി

ലോകകപ്പ് മത്സരങ്ങൾ അടുക്കാനിരിക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഏഷ്യ കപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദിക്കായി വാശി പിടിച്ചാൽ ലോകകപ്പ് മത്സരങ്ങൾക്കായി പാകിസ്ഥാനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് കായിക മന്ത്രി എഹ്‌സാൻ മസാരി വ്യക്തമാക്കുന്നു. ഏഷ്യകപ്പിനായി ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾക്ക് പാകിസ്ഥാൻ നിഷ്പക്ഷ വേദി ആവശ്യപ്പെടുമെന്ന് എഹ്‌സാൻ മസാരി പറയുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം ഉറപ്പാക്കാൻ ഉന്നതാധികാര സമിതിക്ക് രൂപം നൽകിയതിന് പിന്നാലെയാണ് മസാരി പ്രതികരണവുമെത്തിയത്. […]

India National

‘എന്റെ ഭർത്താവ് ഹിന്ദുവാണ്, അതുകൊണ്ട് ഞാനും; ഇന്ത്യ ഇപ്പോൾ എന്റേതാണ്’; പാക് യുവതി

പബ്ജിയിലൂടെ പ്രണയത്തിലായി ഒടുക്കം ജയിലിലായ സച്ചിൻ മീനയും പാകിസ്താൻ സ്വദേശിയായ സീമ ഹൈദറും പുതു ജീവിതം ആരംഭിക്കാനൊരുങ്ങുകയാണ്. ‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോൾ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ പറഞ്ഞു.  പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് അഴിക്കുള്ളിലായത്. നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം […]

National

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 […]

National

ഉത്തരേന്ത്യയിൽ വ്യാപക മഴ; മരണസംഖ്യ 17 ആയി

ഉത്തരേന്ത്യയിൽ വ്യാപക മഴ. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു. വിനോദസഞ്ചാര […]

National

വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത. കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ […]

National

കർഷകർക്കൊപ്പം പാടത്തിറങ്ങി പണിയെടുത്ത് രാഹുൽ ഗാന്ധി

ഹരിയാനയിലെ സോനിപത്തിൽ നെൽകർഷകർക്കൊപ്പം വിത്തെറിഞ്ഞ് രാഹുൽ ഗാന്ധി. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം നിർത്തുകയായിരുന്നു. സ്വന്തമായി ട്രാക്ടർ ഓടിച്ച രാഹുൽ കർഷകർക്കൊപ്പം സമയം ചിലവഴിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ടത്. സോനിപത്തിലെ ബറോഡയിലെത്തിയപ്പോൾ വയലിൽ പണിയെടുക്കുന്ന കർഷകരെ കണ്ട് വാഹനവ്യൂഹം നിർത്തുകയായിരുന്നു. രാഹുൽ മദീന ഗ്രാമത്തിലെ വയലുകളിൽ എത്തി കർഷകരുമായും തൊഴിലാളികളുമായും സംവദിക്കുകയും വിളയെ കുറിച്ച് അന്വേഷിക്കുകയും […]