HEAD LINES National

“ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: സ്വാതന്ത്ര്യ ദിനത്തിൽ രാഹുൽ ഗാന്ധി

77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുൽ. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. താന്റെ സ്‌നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും […]

HEAD LINES National

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് മോദി, വരുംവര്‍ഷങ്ങളിലും ഇന്ത്യയെ നയിക്കുമെന്ന് സൂചിപ്പിച്ച് പ്രസംഗം; മണിപ്പൂരും പരാമര്‍ശിച്ചു

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ […]

National

ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണു; 9 മരണം

കനത്ത മ‍ഴയെ തുടര്‍ന്ന് ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ സോളനിലുണ്ടായ […]

Latest news National

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി. രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. […]

National

‘മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചതിൽ ദുഃഖമുണ്ട്’; മോദി

പ്രതിപക്ഷ സഖ്യത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നില്ലെന്ന് വിമർശനം. മണിപ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷം വഞ്ചന കാട്ടിയതിൽ ദുഃഖമുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും മോദി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നടക്കുന്ന ബിജെപിയുടെ പഞ്ചായത്തീരാജ് പരിഷത്ത് പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “ഞങ്ങൾ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർക്ക് ഭയമായിരുന്നു എന്നതാണ് സത്യം” […]

National

മലയാളികൾക്ക് കർണാടക സർക്കാരിന്റെ ഓണസമ്മാനം; ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 […]

National

ഹരിയാന കലാപം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ, ഇൻറർനെറ്റ് നിരോധനം നാളെ വരെ നീട്ടി

വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിൽ 160 എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. ബ്രജ് മണ്ഡൽ അക്രമവുമായി ബന്ധപ്പെട്ട് 218 പേർ നൂഹിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയ പറഞ്ഞു. ഇതിനിടെ നൂഹിലെ […]

HEAD LINES National

നൈജറിൽ കലാപം രൂക്ഷം; ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക് മടങ്ങണമെന്ന് അരിന്ദം ബാഗ്ചി

കലാപം ശക്തമാകുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യമായ നൈജറിൽനിന്ന് ഇന്ത്യക്കാർ മടങ്ങിവരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. കലാപത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകൾ അടച്ചതിനാൽ കരമാർഗം മാത്രമേ യാത്ര ചെയ്യാനാവൂ. സ്ഥിതിഗതികൾ സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ഇന്ത്യയിൽ നിന്ന് നൈജറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ യാത്ര മാറ്റിവയ്ക്കണമെന്നും ബാഗ്ചി നിർദേശിച്ചു. ജൂലൈ 26ന് പ്രസി‍ഡന്റ് മുഹമ്മദ് ബസൂമിനെ നിഷ്കാസിതനാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് നൈജറിൽ പ്രതിസന്ധി രൂക്ഷമായത്. മൂന്ന് […]

National

രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് ക​ല്‍പ​റ്റ​യി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം രാ​ഹു​ൽ ഗാ​ന്ധി എം.​പി നി​ര്‍വ​ഹി​ക്കും. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, […]

HEAD LINES National

തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്.ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.പൊലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു.