National

ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിൽ കയറി അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ-ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്. […]

National

ഛത്രപതി ശിവജിയുടെ ‘വാഗ നഖം’ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം. 1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.(chhatrapati shivaji maharaj wagh nakh) ശിവാജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്‍കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക […]

HEAD LINES National

250 കോടിയുടെ അഴിമതി; ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ടിഡിപി അധ്യക്ഷനും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌തത്‌ ഇന്ന് പുലർച്ചെ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. അറസ്റ്റ് 250 കോടിയുടെ അഴിമതി കേസിലാണ്.അറസ്റ്റിനെ പറ്റി അറിയില്ലെന്നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.(tdp leaader n chandrababu naidu arrested) ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി […]

National

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും. ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ സംയുക്ത പ്രസ്താവന നടത്തും. പരിസ്ഥിതി, വികസന വിഷയങ്ങളെ അധികരിച്ചാകും പ്രസ്താവന. അംഗരാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിയ്ക്കാനുള്ള തിരുമാനം ഉച്ചകോടി കൈകൊള്ളും. യുക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ പൊതു ചർച്ചയിൽ ഉന്നയിക്കും. യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. […]

Latest news National

ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു

ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ​ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.(Actor Marimuthu Passed Away) വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോ​ഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്. വസന്ത്, എസ് ജെ സൂര്യ […]

National

വിഭാഗീയതയ്‌ക്കെതിരായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് പരാതി; സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധു ബിജെപി വിട്ടു

സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്ത ബന്ധു ചന്ദ്ര കുമാര്‍ ബോസ് ബിജെപി വിട്ടു. സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ ചെറുമകനാണ് ചന്ദ്രകുമാര്‍ ബോസ്. ചന്ദ്രബോസ് സഹോദരന്മാരുടെ പ്രത്യയശാസ്ത്രങ്ങള്‍ വികസിപ്പിക്കാന്‍ ബിജെപിയില്‍ യാതൊരു ഇടവും ലഭിക്കുന്നില്ലെന്നും തന്റെ ആശയങ്ങളും നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വവും പശ്ചിമ ബംഗാള്‍ നേതൃത്വവും കണക്കിലെടുക്കുന്നില്ലെന്നും സൂചിപ്പിച്ചുകൊണ്ടാണ് രാജി. ബംഗാളിലെ ബിജെപിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ചന്ദ്രകുമാര്‍ ബോസ്. ബുധനാഴ്ചയാണ് അദ്ദേഹം രാജിവിവരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ അറിയിച്ചത്.. പ്രധാനമന്ത്രി […]

National

‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ സഖ്യം രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ്, കർണാടക മുഖ്യമന്ത്രി മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘ഞാൻ ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല, പകരം പുറത്ത് […]

National

മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്തെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം ചേർന്നു. ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി ചർച്ച ചെയ്യാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിലെ യോഗം. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംഭരണ ബിൽ,ഭ രണഘടനയിൽ നിന്നും ഇന്ത്യയുടെ പേര് മാറ്റാനുള്ള […]

National

സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ്

സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്. ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എയും രം​ഗത്തുവന്നു. വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്നും മണ്ടത്തരങ്ങളും വിഢിത്തങ്ങളും […]

National

രാഷ്ട്രപതിക്ക് പിന്നാലെ ഭാരത് പരാമർശവുമായി പ്രധാനമന്ത്രിയും; ഇന്തോനേഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയും ഭാരത് പരാമർശവുമായി രം​ഗത്ത്. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട്പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന പരാമർശമാണുണ്ടായത്. ഏഴാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനം.2 0-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദർശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക രേഖയിലാണ് പരാമർശം ഉള്ളത്. ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിലേക്ക് നരേന്ദ്ര മോദി നടത്തുന്ന ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറ്. ആസിയാൻ രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷപദവി ഇന്തോനേഷ്യയ്ക്കാണ്. […]