കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കരുനീക്കം ശക്തമാക്കി. മുംബൈയിലുള്ള മൂന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിക്ക് 104 സീറ്റുകളാണുള്ളത്. ഇന്നലെ മറുകണ്ടം ചാടിയ രണ്ട് സ്വതന്ത്രരുടേതുള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബി.ജെ.പി ഉറപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏഴ് എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന […]
National
തെരഞ്ഞെടുപ്പ് തീയതിക്കുമുമ്പ് പഞ്ചാബില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി കഴിഞ്ഞാല്‍ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി അല്‍പ്പം നേരത്തേ ഒരുങ്ങുകയാണ് ആപ്. സംഗരൂര്‍, ഫരീദ് കോട്ട് മണ്ഡലങ്ങള്‍ക്ക് പുറമെ അമൃത് സര്‍, ഹൊഷ്യാര്‍ പൂര്‍, അന്ന്ദ് പൂര്‍ സീറ്റുകളിലാണ് ആപ് സ്ഥാനാര്‍ത്ഥികളെ […]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി ഒഡീഷയില്‍ 1000 മരങ്ങള്‍ മുറിച്ചു മാറ്റി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി ഒഡീഷയില്‍ 1000 മരങ്ങള്‍ മുറിച്ചു മാറ്റി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിക്കാനായാണ് 1000 വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത്. ഒഡീഷയിലെ ബലാങ്കിര്‍ പ്രദേശമാണ് ഹെലിപ്പാടിനായി വെട്ടിവെളുപ്പിച്ചത്. ഖുര്‍ദ- ബലാങ്കിര്‍ റെയില്‍വേ ലൈനിന്റെ ഫ്ലാഗ് ഓഫ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബലാങ്കിറിലെത്തുന്നത്. സംഭവം വിവാദമായതോടെ വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണ്. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രദേശം വെട്ടി തെളിച്ചതെന്ന് ബലാങ്കിര്‍ വനം വകുപ്പ് ഡിവിഷനല്‍ ഓഫീസര്‍ സമീര്‍ സത്പതി മാധ്യമങ്ങളോട് പറഞ്ഞു. മരം വെട്ടുന്നത് […]
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം ഈ വര്‍ഷം മുതലെന്ന് പ്രകാശ് ജാവദേക്കര്‍
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം ഈ അധ്യയനവര്‍ഷം തന്നെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിലാകും ഇത് നടപ്പിലാക്കുക. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിനായി സര്‍വകലാശാലകളില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം സീറ്റുകള്‍ അധികമായി സൃഷ്ടിക്കേണ്ടിവരും. സംവരണം ഈ അധ്യയന വര്‍ഷം മുതല്‍ […]
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം എയർഫോഴ്‌സ് ടെക്നിക്കൽ ഏരിയയിൽ ആണ് മോദി വിമാനമിറങ്ങിയത്. ഗവർണ്ണറും, മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം മോദി നേരെ കൊല്ലത്തേക്ക് തിരിക്കും.
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകം: മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ താമസിപ്പിച്ചതായി കോണ്‍ഗ്രസ്
കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുക്കുന്നു എന്നാരോപിച്ച് മന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു. കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം എന്നാണ് പ്രധാന ആരോപണം. മൂന്നു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെയാണ് രംഗത്ത് വന്നത്. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, […]
വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ, ജനം ചുട്ടുകൊല്ലണമെന്ന് യു.പി മന്ത്രി
മതത്തിന്റെ പേരില്‍ സാധാരണക്കാരെ തമ്മില്‍ തെറ്റിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ ചുട്ടുകൊല്ലണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റും യു.പി മന്ത്രിയുമായ ഒ.പി രാജ്ബര്‍ ആണ് ഹിന്ദു മുസ്‍ലിം കലാപങ്ങള്‍ക്കെതിരെയും അതിനാഹ്വാനം ചെയ്യുന്ന നേതൃത്വത്തിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അലിഗഢില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി, സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാജ്ബര്‍. ‘’രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയല്ല […]
മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കും
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ബൈപ്പാസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും നാല് പതിറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കിൽപ്പെടാതെ യാത്ര ചെയ്യാൻ കഴിയുന്നതാണ് നിർദിഷ്ട ബൈപ്പാസ് പാത. 1972ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിർമ്മാണം പൂർത്തിയാക്കി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993ലും അയത്തിൽ – കല്ലുംതാഴം […]
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? ജനങ്ങളോടുള്ള ഈ ചോദ്യം പ്രതിപക്ഷ പാര്‍ട്ടികളുടേതാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വന്നിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ്, തന്റെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയുക ലക്ഷ്യംവെച്ച് പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്. ജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്ന ഈ സര്‍വേ നടത്തുന്നത് ‘നമോ ആപ്പ്’ വഴിയാണ്. നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തുക. അത് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായകമാകും. നിങ്ങള്‍ ഈ സര്‍വേ ഫോം […]
മുസ്‍ലിം പിന്നാക്കാവസ്ഥയും സംവരണ പരിഗണകളും: സ്ഥിതി വിവരക്കണക്കുകള്‍ എന്ത് പറയുന്നു?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക് വേണ്ടി ജനറല്‍ വിഭാഗത്തിൽ 10 % സംവരണം നടപ്പിലാക്കാനുള്ള നിർദേശക തത്വങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ, പ്രസ്തുത സംവരണം നിലവിലെ ക്വാട്ടകളിൽ ഉൾപ്പെടാത്ത മുസ്‍ലിംകളടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങൾക്കും ബാധകമാവുമെന്ന് സര്‍ക്കാര്‍ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി ഉന്നതജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് പ്രസ്തുത ബില്ല് ഉപയോഗിക്കപ്പെടാൻ പോകുന്നതെങ്കിലും, അടിസ്ഥാന വിവരങ്ങളനുസരിച്ച് ഈ സംവരണത്തിനർഹരായ ദരിദ്രരിൽ ഏറ്റവും ദരിദ്രരായവരെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്വാട്ടയുടെ ഏറിയ പങ്കും മുസ്‍ലിംകൾക്ക് തന്നെയാവും ലഭിക്കുക എന്ന് […]