India National

പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കുന്നു

പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ […]

India National

പട്ടാള വേഷത്തില്‍ തോക്കേന്തി വാര്‍ത്താ അവതരണം

വാര്‍ത്താ ചാനലുകള്‍ വ്യത്യസ്തതയ്ക്കും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനും വേണ്ടി പലതരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ധാര്‍മ്മിതക ചോരാത്ത നിലയിലായിരിക്കണം ആ പരീക്ഷണങ്ങളൊക്കെയും. ഇതില്‍ ചിലതൊക്കെ കൈവിട്ട് പോകാറുമുണ്ട് നടി ശ്രീദേവിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചില ചാനലുകള്‍ കാണികളെ പിടിച്ചിരുത്താന്‍ വേണ്ടി ചെയ്ത ‘വ്യത്യസ്ത അവതരണം’ ആരും മറന്നിട്ടുണ്ടാകില്ല. ബാത്ത് ടബ്ബില്‍ കിടന്ന് വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവരുണ്ട്. ഇപ്പോഴിതാ ഇന്ത്യ – പാക് സംഘര്‍ഷം യുദ്ധഭീതിക്ക് സമാനമായ സാഹചര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ […]

India National

പാക് ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണത്തിന് തയ്യാറെടുത്ത പാകിസ്ഥാന്‍ ശ്രമം പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനം വെടിവെച്ചിട്ടു. പ്രതിരോധത്തിനിടെ ഒരു മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മിഗ് 21 വിമാനം പറപ്പിക്കുന്നതിനിടെയാണ് പൈലറ്റിനെ കാണാതായത്. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്താന്‍ […]

India National

പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടു; മൂന്ന് F-16 വിമാനങ്ങളെ തുരത്തി

അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ തുരത്തി. ഒരു പാക് വിമാനം വെടിവെച്ചിട്ടു. ശ്രീനഗര്‍ വിമാനത്താവളം സര്‍വീസ് നിര്‍ത്തി. ലേ, ജമ്മു, പഠാന്‍കോട് വിമാനത്താവളങ്ങളും അടച്ചു. ‍വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

India National

നമ്മുടെ മര്യാദ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് സച്ചിന്‍; വ്യോമസേനക്ക് കയ്യടിച്ച് കായികതാരങ്ങള്‍

ബാല്‍കോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ വ്യോമസേനയെ അഭിനന്ദിച്ചു.

India National

ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ

പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് വിവിധ ലോകരാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പാകിസ്താനിലെ ജയ്ഷെ ഇ മുഹമ്മദ് ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതില്‍ പ്രതികരണവുമായി ലോക രാജ്യങ്ങളും രംഗത്തെത്തി. നയതന്ത്രത ചര്‍ച്ചകളിയൂടെ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറൈശിയേയും ബ്രീട്ടീഷ് […]

India National Uncategorized

റോബര്‍ട്ട് വദ്ര ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും

കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്കാണ് വാദ്രയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ […]

India National

ഭീകരകേന്ദ്രം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍

ഭീകരകേന്ദ്രം ആക്രമിച്ചെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അവകാശവാദമാണിത്. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലം ആര്‍ക്കും പരിശോധിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളെ അങ്ങോട്ട് കൊണ്ടുപോകാന്‍ തയ്യാറാണ്. ഇന്ത്യയുടെ അവകാശവാദം മേഖലയിലെ സ്ഥിരതയും സമാധാനവും തകര്‍ക്കുമെന്നും പാക് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ അവകാശവാദം തള്ളി രംഗത്തെത്തിയത്. പാക് അധീന കശ്മീരിലെ ബലാകോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത് വ്യോമസേന മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദമാണ് പാക് പ്രധാനമന്ത്രി […]

India National

‘അതിര്‍ത്തിയിലുള്ളവര്‍ ഉറങ്ങുകയാണോ’; പാക് ജനത

പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയ-സാമുഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നപ്പോൾ, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തി. എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന ആക്രമണം നടത്തിയത് വലിയ നടുക്കമാണ് പാകിസ്ഥാൻ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് […]

India National

‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറ‍ഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ […]