India National

അസം ഗണ പരിഷത്ത് എന്‍.ഡി.എയിലേക്ക് മടങ്ങി

പൌരത്വബില്‍ വിഷയത്തില്‍ എന്‍.ഡി.എ വിട്ട അസം ഗണ പരിഷത്ത് മുന്നണിയില്‍ തിരിച്ചെത്തി. സഖ്യത്തില്‍ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉണ്ടാകും. പൌരത്വബില്ലാണ് അസമിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം. ഗുവാഹത്തിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍.ഡി.എയിലേക്ക് മടങ്ങിയെത്താന്‍ അസം ഗണ പരിഷത്ത് തീരുമാനിച്ചത്. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്ന പൌരത്വ ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പാണ് എ.ജി.പി സഖ്യം വിട്ടത്. അസമിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും അവര്‍ പിന്മാറിയിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് പൌരത്വ […]

India National

രാഹുലിനെതിരെ നടപടി വേണം: ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്നലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് റാലിയില്‍ റഫാല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക വഴി രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ബി.ജെ.പി രഥയാത്രക്കും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് […]

National

‘ചലഞ്ച് ഫോർ ചെയിഞ്ച്’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; വൈറലായി ഈ ചിത്രങ്ങള്‍

നിരവധി ചലഞ്ചുകളാണ് ദിനേന സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. എന്നാല്‍ സമൂഹത്തിന് ഗുണകരമാകുന്ന, വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ഈ പുതിയ ചലഞ്ച്. ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗോടു കൂടി തുടങ്ങിയ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞ ഒരു സ്ഥലത്തെത്തി അവിടെ നില്‍ക്കുന്ന ഒരു ചിത്രമെടുക്കുക. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം […]

India National Uncategorized

അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ […]

India National

ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഗംഭീര്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിക്കാറുണ്ടായിരുന്നു. ഇതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായി. […]

India National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സാക്ഷി മഹാരാജ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. സാക്ഷി മഹാരാജിന്റെ കത്തിന്റെ പകര്‍പ്പ് പുറത്തായി. മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നാല് തവണ ലോക്സഭ എം.പിയും ഒരു തവണ രാജ്യസഭ എം.പിയുമായിരുന്നു ഇദ്ദേഹം. നിലവില്‍ ഉന്നാവു മണ്ഡലത്തിലെ എം.പിയാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. […]

India National

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസിംപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖറിന് അനുമതി നിഷേധിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതോടെ മുസഫര്‍ നഗര്‍ – സഹരണ്‍പൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ചന്ദ്രശേഖറുമായി പോവുകയായിരുന്ന […]

India National

സര്‍ഫ് എക്സലിനോടുള്ള കലിപ്പ് തീര്‍ത്തത് മൈക്രോ സോഫ്റ്റ് എക്സലിനോട്

ഹോളിയുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിന് ശേഷം സര്‍ഫ് എക്സലിന് സംഘപരിവാര്‍ അനുഭാവ പ്രവര്‍ത്തകരില്‍ നിന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി നേരിടേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമാണ്. എന്നാല്‍ പ്രതിഷേധങ്ങളില്‍ വഴി തെറ്റിയ ചിലര്‍ സര്‍ഫ് എക്സലെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധം അറിയിച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ ആപ്ലിക്കേഷന്റെ ഗൂഗിള്‍ സ്റ്റോറിലാണ്. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സല്‍ ആപ്പിന് കീഴെ വന്നിരിക്കുന്നത്. പ്രതിഷേധം കനപ്പിച്ച ചിലര്‍ വൺ […]

India National

58 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദില്‍. പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും തട്ടകത്തില്‍ കരുത്ത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. 58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. കോണ്‍ഗ്രസ് […]

India National

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സൂചന

പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയ ആദില്‍ഖാന്‍ നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് […]