നരേന്ദ്ര മോദി അപരാജിതനല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2004 മറക്കരുത്. അപരാജിതനാണെന്നാണ് 2004ല്‍ വാജ്പേയ് കരുതിയിരുന്നത്. പക്ഷേ അന്ന് തങ്ങളാണ് വിജയിച്ചതെന്നും സോണിയ പറഞ്ഞു. റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. രാഹുലിനും പ്രിയങ്കക്കും ഒപ്പമെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്. അതേസമയം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. തന്റെ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞാല്‍ മോദിക്ക് പിന്നെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്ന […]
National
അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി
വയനാടിന്റെ പാകിസ്താനുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെയാകെ അപമാനിക്കുകയാണ് അമിത് ഷായെന്നും പിണറായി പറഞ്ഞു. അമിത് ഷായുടെ വയനാട് പരാമര്‍ശത്തിന് സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വര്‍ഗീയ വിഷം ചീറ്റുക എന്നത് ആര്‍.എസ്.എസിന്റെ സ്ഥിരം രീതിയാണ്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുമ്പോള്‍ ആര്‍.എസ്.എസ് വര്‍ഗീയ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് ശ്രദ്ധിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
‘കോൺഗ്രസ് പച്ച വെെറസിന്റെ പിടിയിൽ’; വീണ്ടും വെെറസുമായി യോഗി
കോൺഗ്രസിനെതിരെ വീണ്ടും വെെറസ് ആക്രമണവുമായി യോഗി ആദിത്യനാഥ്. കോൺഗ്രസ് പച്ച വെെറസിന്റെ പിടിയിലാണെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പോയി മത്സരിക്കുന്ന രാഹുൽഗാന്ധിയുടെ പ്രചരണ റാലിയിൽ പച്ച കൊടികൾ മാത്രമേ കാണാൻ സാധിച്ചുള്ളു എന്ന് യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് വർഗീയ പരാമർശങ്ങൾ യോഗി വീണ്ടും ആവർത്തിച്ചത്. പ്രീണന തന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്‍ലിംകൾക്ക് രാജ്യത്തെ വിഭവങ്ങൾക്ക് മേൽ അവകാശമുണ്ടെന്നാണ് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. […]
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് മുസാഫർനഗർ ബി.ജെ.പി സ്ഥാനാർഥി
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, വർഗീയ പരാമർശവുമായി മുസഫർനഗർ ബി.ജെ.പി സ്ഥാനാർഥി. ഉത്തർപ്രദേശ് മുസഫർനഗറിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാൻ ആണ് ബുർഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താൻ വരുന്നവരെ തടയണമെന്ന് പറഞ്ഞത്. ചില നഗരങ്ങളിൽ വ്യാജ വോട്ടുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി പറഞ്ഞ ബല്യാൻ, ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി. മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൻ […]
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചു
ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ജില്ലാ വരണാധികാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉസ്മാനബാദ് ജില്ലാ വരണാധികാരി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സെെനികരുടെ പേര് പറഞ്ഞ് മോദി വോട്ട് ചോദിച്ചതിനാണ് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ കന്നി വോട്ടർമാർ, ബലാക്കോട്ടിൽ എയർസ്ട്രെെക്ക് നടത്തിയ സെെനികർക്ക് വേണ്ടി തങ്ങളുടെ ആദ്യ വോട്ട് വിനിയോഗിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച മോദി, പുൽവാമയിൽ വീരമൃത്യു വരിച്ച സെെനികർക്ക് വേണ്ടിയും വോട്ട് […]
കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: രാഹുല്‍
റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയുമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ റദ്ദാക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് റഫാല്‍ അഴിമതി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോടതി ഉത്തരവ് പ്രതിപക്ഷത്തിന് കരുത്താകും. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് സുപ്രീംകോടതിക്കും ബോധ്യമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. റഫാല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ് സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണെന്നുമായിരുന്നു ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. കോടതിയുത്തരവും സി.എ.ജി റിപ്പോര്‍ട്ടും ഉയര്‍ത്തിക്കാട്ടി ജെ.പി.സി അന്വേഷണം പോലും തള്ളി. […]
മോദി വിജയിക്കണമെന്ന് പാക് പ്രധാനമന്ത്രി; ‘ഭക്തര്‍’ ആശയക്കുഴപ്പത്തിലായെന്ന് മെഹ്‍ബൂബ മുഫ്തി
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരിഹസിച്ച് മെഹ്‍ബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതാണ് പാകിസ്താന് ഗുണമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് ഇരുനേതാക്കളും ട്രോളിന് വിഷയമാക്കിയിരിക്കുന്നത്. മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ആഗ്രഹിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രിയെ പുകഴ്‍ത്തിയാല്‍ കുഴപ്പമാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദി ഭക്തരെന്നും അവരിപ്പോള്‍ അതോര്‍ത്ത് തല ചൊറിഞ്ഞിരിക്കുകയാണെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‍ബൂബ മുഫ്തി പരിഹസിച്ചു. ”ഈ തെരഞ്ഞെടുപ്പില്‍ […]
ക്യാമറക്ക് മുന്നിലെ മോദിയെ തുറന്നുകാട്ടുന്ന വീഡിയോ വൈറല്‍
പൊതുവെ ക്യാമറകളോട് പ്രിയമുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈ ക്യാമറാപ്രേമം ഏറെ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മോദിയെ കാണിച്ചു തരികയാണ് ഈ വീഡിയോ. ക്യാമറ കാണുമ്പോഴുള്ള മോദിയെ കൃത്യമായി കാണിച്ചുതരുന്ന പതിമൂന്ന് വീഡിയോകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ മോദിയുടെ പെരുമാറ്റം എന്ന തലക്കെട്ടില്‍ @riaz81 എന്ന അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ അക്കൌണ്ട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ Md Asif Khan എന്ന അക്കൌണ്ടില്‍ ഈ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു.
കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയയായി നജീബിന്റെ മാതാവ് നഫീസ
ബേഗുസരായി മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയമായത് നജീബിന്റെ മാതാവ് നഫീസയുടെ സാന്നിധ്യം. ടീസ്റ്റ സെറ്റില്‍വാദ്, ഗുജറാത്തിലെ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു യൂണിയന്‍ നേതാവ് രാമനാഗ, വനിതാ നേതാവ് ശഹ്‌ലാ റഷീദ് എന്നിവരും പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം ജെ.എന്‍.യു സമരസഖാക്കളായിരുന്ന അനിര്‍ഭന്‍ ഭട്ടാചാര്യയുടെയും ഉമര്‍ ഖാലിദിന്റെയും അസാന്നിധ്യവും ശ്രദ്ധേയമായി . ബീഹട്ട് ഗ്രാമത്തിലെ വസതിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാലത്ത് ഒന്‍പത് […]
91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്
20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാനായിരുന്നു കന്നി വോട്ടര്‍മാരോട് […]