പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്‍റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്. വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ […]
National
ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യത
നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യതകൾ തീരുമാനിക്കും. 2014 ൽ 195 ൽ 177 സീറ്റും നേടിയ ബി.ജെ.പി. ആ പ്രകടനം ആവർത്തിക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഒഡീഷയിലെ 21 ഉം പശ്ചിമബംഗാളിലെ 42 ഉം ചേർത്ത് 63 സീറ്റുകളിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് മോദി ഷാ അച്ചുതണ്ട് ശ്രമിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇവയിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ പ്രാവശ്യം ആകെ നേടാനായാത് രണ്ട് സീറ്റുകൾ മാത്രമാണ്. […]
ഗോവയില്‍ പരീക്കറുടെ മകന് സീറ്റില്ല; ബി.ജെ.പിയില്‍ തര്‍ക്കം
ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പരീക്കറുടെ മകന്‍ ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ […]
എന്‍ഐഎ കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്ക സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന്
ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് വിവരം. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയുമായി ആശയപരമായി യോജിപ്പുള്ളവരെയാണ് ചോദ്യം ചെയ്തത്. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, കൂഡ്‌ലു കാളംകാവിലെ അഹമ്മദ് അറാഫത്ത്, പാലക്കാട് മുതലമടല ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി […]
അമേഠിയില്‍ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധി
അമേഠിയില്‍ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പ്രസംഗിക്കുന്നതിനിടെയാണ് തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്. ബാങ്ക് വിളി തീര്‍ന്ന ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും രാഹുല്‍ ഇന്നലെ പ്രചാരണത്തിനെത്തിയിരുന്നു. റായ്ബറേലിയില്‍ മാതാവ് സോണിയ ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുമാണ് സ്ഥാനാര്‍ഥികള്‍.
രാജസ്ഥാനില്‍ ഹിന്ദുത്വ-തീവ്രദേശീയ പ്രചാരണം ഫലിച്ചോ?
തീവ്ര ഹിന്ദുത്വവും തീവ്ര ദേശീയതയും മാത്രം ആയുധമാക്കിയ ബി.ജെ.പി പ്രചാരണ തന്ത്രത്തിന്‍റെ ഇത്തവണത്തെ പരീക്ഷണ ശാലയാണ് രാജസ്ഥാന്‍. പ്രധാനമന്ത്രി മുതല്‍ താഴെ തട്ടിലെ നേതാക്കള്‍ വരെ ഇത്തരം പ്രചാരണം നടത്തിയ രാജസ്ഥാനിലെ 13 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും. ഇത്തരം പ്രചാരണങ്ങളോട് സമ്മിശ്ര പ്രതികരണമാണ് വോട്ടര്‍മാര്‍ക്കുള്ളത്. നാളെ വോട്ടെടുപ്പ് നടക്കുന്ന ജോധ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗജേന്ദ്ര ശെഖാവത്തിന് വേണ്ടി രണ്ട് ദിവസം മുമ്പ് രാവണ രാജ്പുത്ത് മഹാസഭ നടത്തിയ പ്രചാരണ പരിപാടിയില്‍ രാജകുടുംബാംഗവും സന്യാസിയുമായ അഭയ് […]
താരത്തിളക്കത്തില്‍ 2019-ലെ തെരഞ്ഞെടുപ്പ്
2019 ലോക്സഭ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ഒട്ടനവധി രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി ഒരുക്കുന്ന ഒന്നാവും. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ് അടക്കമുള്ള മുന്‍നിര പാര്‍ട്ടികള്‍ തങ്ങളുടെ പ്രചാരണം തുടരുമ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി ബി.ജെ.പിയും തങ്ങളുടെ ഭരണം ഉറപ്പിക്കാനായി രംഗത്തുണ്ട്. പ്രചാരണം കൊഴുപ്പികാന്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമാ താരങ്ങളെ കൊണ്ടുവരുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇക്കുറി താരങ്ങളെ പ്രചാരണത്തെക്കാള്‍ കൂടുതൽ മത്സര രംഗത്താണ് കാണാന്‍ കഴിയുന്നത്. സിനിമാ സ്‌പോര്‍ട്സ്‍ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടല്ല അമിതാഭ് […]
നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനെത്തും. അമേഠിയിലും റായ്ബറേലിയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി. പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് നാലാം ഘട്ടത്തിലേത്. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. […]
ഹെലിക്കോപ്റ്ററിനെ ചൊല്ലി പ്രിയങ്കയെ കളിയാക്കി രാഹുല്‍
രാജ്യത്തുടനീളം സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തിരക്കിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും. കാൺപൂരിലെ ഹെലിപാഡിൽ വെച്ച് ഇന്ന് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. പ്രിയങ്കയെക്കുറിച്ച് പരാതി പറഞ്ഞ് രാഹുൽ പങ്കുവെച്ച ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നത്. സഹോദരങ്ങൾ മാത്രമല്ല ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് രാഹുലും പ്രിയങ്കയും. പക്ഷേ ഇന്ന് കണ്ട്മുട്ടിയപ്പോൾ പ്രിയങ്കയെ കുറിച്ചുള്ള ഒരു പരാതിയാണ് രാഹുൽ പങ്കുവെച്ചത്. ദൂര യാത്രകൾ നടത്തുന്ന […]
പ്രഗ്യാ ഠാക്കൂര്‍ ദേശസ്നേഹി, ജയിലില്‍ അവരെ കണ്ടത് തീവ്രവാദിയെപ്പോലെ;രാംദേവ്
ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ് രംഗത്ത്. 2008 മാലേഗാവ് സ്ഫോടന കേസിൽ താക്കൂർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായും രാംദേവ് ആരോപിച്ചു. പറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. മാലേഗാവ് കേസില്‍ പ്രഗ്യാ ഠാക്കൂറിനെ വെറും സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലില്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരാളെ […]