കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ രാജ്യവ്യാപക പ്രകടനം. പി.സി.സി, ഡി.സി.സി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ജൂണ്‍ ഒന്നിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ മുന്നോട്ട് വക്കുന്ന നിര്‍ദേശങ്ങളിലൊന്നും രാഹുല്‍ മനസ് തുറന്നിട്ടില്ല. കൂടിക്കാഴ്ചക്കും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിന്തിരിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും […]
National
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും. വിജയവാഡയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ.നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ നാൽപ്പത്തിയാറുകാരൻ ജഗൻ അധികാരമേൽക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മന്ത്രിസഭ വിപുലീകരണം ജൂൺ ഏഴിന് നടക്കാനാണ് സാധ്യത. 175 അംഗ നിയമസഭയിൽ 151 പേരുടെ പിന്തുണയോടെയാണ് വൈ.എസ്.ആർ […]
പായൽ തദ്‌വിയുടെ ആത്മഹത്യ കൊലപാതകമെന്ന് അഭിഭാഷകൻ
ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പായൽ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങൾക്ക് താഴെ കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകൾ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.ഡി. […]
സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ
സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പത്തു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സിലുള്ള വിദ്യാർത്ഥികൾക്കാണ് കത്തികൾ വിതരണം ചെയ്തത് .1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് സവർക്കർ ജനിച്ചത് . ഇന്നലെ സവർക്കറുടെ 139ാമത് ജന്മദിനമായിരുന്നു. രാഷ്ട്രീയത്തിന്റെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്നം. അതില്‍ ആദ്യത്തേത് വൻ വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഠേ […]
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ 150 ലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ച്’ സി.പി.എം
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ നൂറ്റി അൻപതിലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയപ്പോൾ കയ്യേറിയ ഓഫീസുകളാണ് ഇപ്പോൾ തിരിച്ചു പിടിച്ചത് . ബങ്കുറ, പുരുലിയ ,കൂച്ച്ബീഹാർ, ബർധാമൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകൾ തിരികെ പിടിച്ചെന്ന് മാത്രമല്ല പാർട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാർട്ടി പതാക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയും […]
കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ അയവില്ല
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതോടെ കോൺഗ്രസിലുണ്ടായ പ്രതിസന്ധിയിൽ അയവില്ല. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും ഫലം കണ്ടില്ല. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് […]
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കും. ബിംസ്റ്റിക് രാഷ്ട്രത്തലവന്മാർ അടക്കം വിവിധ വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. അതിനിടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ മന്ത്രിസഭാംഗങ്ങളെക്കുറിച്ച് ധാരണയായി. നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ്. ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാൻ ഖാന് ക്ഷണമില്ല. […]
കൊളംബോ ഭീകരാക്രമണകേസ് അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് അനുമതി
കൊളംബോ ഭീകരാക്രമണ കേസിലെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി . അന്വേഷണത്തിനായി എന്‍.ഐ.എ സംഘം കൊളംബോയിലേക്ക്പോകും. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമാകുക. കഴിഞ്ഞ മാസം 21 ന് 250 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കൊളംബോയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അന്വേഷണവുമായി സഹകരിക്കാന്‍ നേരത്തെ അനുമതി തേടുകയും കൊളംബോ അനുകൂല നിലപാട് സ്വീകരിക്കുകയും […]
ആബുലന്‍സ് നിഷേധിച്ചു,അമ്മ നടന്നത് കിലോമീറ്ററുകള്‍,വഴിമധ്യേ കുട്ടി മരിച്ചു
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരില്‍ അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ പനി ബാധിച്ച മകനെയും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകള്‍. യാത്രമധ്യേ കുട്ടി മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അഫ്റോസ് എന്ന കുട്ടിയെ ഷാജഹാന്‍ പൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. യാത്രക്കായി ആംബുലന്‍സ് ആവശ്യപ്പെട്ടു. മൂന്ന് ആംബലന്‍സുകള്‍ ആശുപത്രിയിലുണ്ടായിരുന്നിട്ടും ഒന്നുപോലും അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു. മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ കുട്ടിയെയും കൊണ്ട് […]
രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം അധികാരമേല്‍ക്കും. ഘടകകക്ഷികളുമായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിംസ്റ്റെക് രാഷ്ട്ര തലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












