India National

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വനപ്രദേശവുമായതിനാല്‍ പലപ്പോഴും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത […]

India National

അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ അമിത ചൂട് കാരണം മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര […]

India National

കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ അവ്നീരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്

India National

കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ

രാജ്യത്തെ ഞെട്ടിച്ച പീഡന കൊലപാതക കേസായിരുന്നു കത്വ കേസ്. നീതിക്കായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായ കേസ്. കേസിന്റെ നാള്‍വഴികളിങ്ങനെ 2018 ജനുവരി 10 നാണ് ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് എട്ടു വയസുകാരിയെ കാണാതാകുന്നത്. ഒരാഴ്ച പിന്നിട്ട് ജനുവരി 17 നാണ് ആളൊഴിഞ്ഞ തെരുവിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് 2018 ജനുവരി 23 നു കേസ് സംസ്ഥാന സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന […]

India National

വ്യോമസേന വിമാനമായ എ.എന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല

വ്യോമസേന വിമാനമായ എഎന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല. ഹെലികോപ്കടറുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്. എന്നാല്‍ ഇത് വരെ യാതൊരു പുരോഗതിയും കൈവരിക്കാന്‍ തെരച്ചില്‍ സംഘത്തിനായിട്ടില്ല. രാത്രിയിലും പകലുമായാണ് എ.എന്‍ 32 വിനായുള്ള അന്വേഷണം നടക്കുന്നത്. ഈ മാസം മൂന്നിന് ഒരു […]

India National

പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

India National

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദർശനം. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചർച്ച നടത്തും. കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്

India National

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു

പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു. ക്രമസമാധാന പാലനത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ബംഗാൾ സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിജെപി 12 മണിക്കൂർ ബന്ദ് തുടരുകയാണ്. സംഘർഷങ്ങളുടെ പശ്ചാതലത്തില്‍ ബംഗാൾ ഗവർണർ പ്രധാനമന്ത്രിയെ കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതല്‍ ആരംഭിച്ചതാണ് തൃണമൂൽ കോൺഗ്രസ് – ബിജെപി അക്രമങ്ങള്‍‍. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നോര്‍ത്ത് 24 […]

India National

സാഹിത്യകാരനും ചലച്ചിത്ര- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

കന്നഡ എഴുത്തുകാരനും സിനിമാ- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. നാടക രംഗത്തും ചലച്ചിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനായിരുന്നു ഗിരീഷ് കര്‍ണാട്. ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യന്‍ നാടക രംഗത്ത് നവതരംഗം സൃഷ്ടിച്ച തലമുറയെ നയിച്ച അസാധാരണ പ്രതിഭയാണ് 1938ല്‍ മുംബൈയില്‍ ജനിച്ച ഗിരീഷ് കര്‍ണാട്. ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിച്ച് അരങ്ങില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരന്‍. ആദ്യ നാടകമായ […]

India National

കത്‍വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ വിധി ഇന്ന്

ജമ്മു കശ്മീരിലെ കത്‍വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടന്നത്. ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. കുറ്റപത്രമനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ് ജമ്മുവിലെ കത്‍വയില്‍ നാടോടി സമുദായാംഗമായ എട്ട് വയസുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കിയെന്ന് ആരോപിച്ച് കത്‍വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഒരു കൂട്ടം അഭിഭാഷകര്‍ തന്നെ […]