കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതിരുന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് പ്രിയങ്ക ഗാന്ധി.റായ്ബറേലിയിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ സംഘടിപിച്ച പരിപാടിയിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്വയം വിമര്‍ശനം. അതേസമയം ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനം നടത്തി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസ്സിന്റെ എല്ലാ അതിർത്തികളും ബി.ജെ.പി ലംഘിച്ചെന്ന് അവര്‍ ആരോപിച്ചു.റായ്ബറേലിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അതിരൂക്ഷ ഭാഷയിലായിരുന്നു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലിയിലെ പൊതുപരിപാടിൽ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ […]
National
ബംഗാളിലെ സംഘര്‍ഷം; ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്
രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് രാജ്ഭവനില്‍ വച്ചാണ് യോഗം. യോഗത്തിനെത്തുമെന്ന് എല്ലാ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പോടെ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അനുദിനം ശക്തമാവുകയാണ് പശ്ചിമബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ ദിനം പ്രതി ജീവനുകള്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ കേസരി തൃപാതി സര്‍വ കക്ഷിയോഗം വിളിച്ചത്. യോഗത്തിനെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് ബി.ജെ.പിയും അറിയിച്ചു. സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികളും […]
തകര്‍ന്ന എ.എന്‍ 32 വ്യോമസേന വിമാനത്തിനായി തെരച്ചില്‍ തുടരുന്നു
എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ വ്യാപിപ്പിച്ചു. വ്യോമസേന കരസേന അംഗങ്ങള്‍ മലകയറ്റത്തില്‍ പ്രാവിണ്യമുള്ളവര്‍ എന്നിവരടങ്ങിയ സംഘമാണ് വിമാനം തകര്‍ന്ന സ്ഥലത്തുള്ളത്. തെരച്ചിലിനായുള്ള കൂടുതല്‍ സംഘാംഗങ്ങളെ ഇന്ന് എത്തിക്കും. മോശം കാലവസ്ഥയും സംഭവസ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തെരച്ചിലിന് തടസമാകുന്നുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 13 പേരെ കുറിച്ച് ഉടന്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് ദിവസം മുമ്പാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ മൂന്നിന് […]
വായു ചുഴലിക്കാറ്റ് ഗതി മാറി; ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല
വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറി. ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്,പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക. കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; ഉന്നതതല യോഗം ചേര്‍ന്നു
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. എ.കെ ആൻറണി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വരുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നതയും ഗ്രൂപ്പുകളും ഉണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് യോഗശേഷം വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള […]
മിനിമം വേതന ബില്‍; കാബിനറ്റ് ഇന്ന് തീരുമാനമെടുത്തേക്കും
കേന്ദ്ര തൊഴില്‍ നിയമത്തില്‍ നിര്‍ണായകമായ ഭേദഗതികള്‍ക്ക് ഇന്ന് നടക്കുന്ന കാബിനറ്റ് യോഗം അംഗീകാരം നല്‍കിയേക്കും. 2018ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച മിനിമം വേതന ബില്‍ ആണ് രാജ്യം ഉറ്റുനോക്കുന്ന ഭേദഗതികളില്‍ പ്രധാനം. 2017ല്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. അതേസമയം ആസന്നമായ ബജറ്റിനു മുന്നോടിയായി മിനിമം വേതനത്തിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുക്കുന്നതിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്. ലോക്‌സഭയില്‍ പാസായതിനു ശേഷമാണ് മിനിമം വേതന ബില്‍ […]
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ മക്കള്‍ അഴിയെണ്ണും
വയോധികരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ജയില്‍ശിക്ഷ അടക്കമുള്ളവ നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം സമര്‍പ്പിച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും മക്കള്‍ക്കെതിരെ കേസെടുക്കുക. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന്
രണ്ടാം മോദി സര്‍ക്കാറിന്‍റെ സഹമന്ത്രിമാരുടെ ആദ്യ യോഗം ഇന്ന് ചേരും. പുതിയ സര്‍ക്കാറിന്‍റെ ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ കേന്ദ്രമന്ത്രിസഭ ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. ഈ മാസം 17ന് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം. പാര്‍ലമെന്‍റില്‍ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സാധാരണ സഹമന്ത്രിമാരാണ് ഉത്തരങ്ങള്‍ തയ്യാറാക്കി മേശപ്പുറത്ത് വെക്കാറുള്ളത്. കേന്ദ്രസര്‍ക്കാറിന്‍റെ അടുത്ത അഞ്ച് വര്‍ഷത്തെ കര്‍മപരിപാടികള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി സഹമന്ത്രിമാരെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇതിന് മുമ്പായിട്ടാണ് കേന്ദ്രമന്ത്രിസഭാ […]
വിമാനം തകര്‍ന്ന സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
വ്യോമസേന വിമാനം എ.എന്‍ 32 വില്‍ യാത്രചെയ്തിരുന്ന മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി ഉള്ള തെരച്ചില്‍ ഇന്നും തുടരും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ ആയെങ്കിലും ഹെലികോപ്റ്റര്‍ സ്ഥലത്ത് ഇറക്കാന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലം ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ ആയില്ല. എന്നാല്‍ അനുയോജ്യമായ തൊട്ടടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ രാവിലെയോടെ സൈനികരെ ഇറക്കും. വ്യോമസേനയുടെ പര്‍വ്വതാരോഹകര്‍ അടങ്ങിയ സംഘം മലയാളികളടക്കമുള്ള വ്യോമസേന […]
വായു ചുഴലിക്കാറ്റ്: ഗുജറാത്ത് തീരത്ത് നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കും
വായു ചുഴലിക്കാറ്റ് നാളെ രാവിലെയോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഗുജറാത്തിന്റെ രാവല്‍ ദിയു പ്രദേശങ്ങളിലേക്ക് വായു എത്തുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ തീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു തുടങ്ങി. ഇന്ന് വൈകീട്ടോടെ മൂന്ന് ലക്ഷം പേരെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം […]












