India National

സൗദിയിലെ അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സൗദി വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൊരന്‍ കൊല്ലപ്പെട്ടു. അബഹ വിമാനത്താവളത്തിലേക്കെത്തിയ മിസൈല്‍ യാത്രക്കാര്‍ പുറപ്പെടുന്ന ഗേറ്റിന് പുറത്താണ് പതിച്ചത്. പരിക്കേറ്റ 21ല്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൌദി സഖ്യസേന അറിയിച്ചു. മലപ്പുറം സ്വദേശിയുടെ പരിക്ക് സാരമല്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട് പരിക്കേറ്റവരില്‍. രണ്ട് ഈജിപ്ഷ്യന്‍ പൌരന്മാരും ബംഗ്ലാദേശ് പൌരന്മാരുമുണ്ട്. ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് […]

India National

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ മരണം

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ഐസിയുകൾ, മൊബൈൽ ഐസിയുകൾ, ബെഡുകൾ, മെഡിക്കൽ ഉപകരങ്ങൾ ,ഡോക്ടർമാർ എന്നിവ ഉടെൻ സജ്ജീകരിക്കണമെന്നാണ് ആവശ്യം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വിട്ട് സാഹചര്യം പഠിക്കണം. ഗുരുതരമായ സാഹചര്യത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയും ഇടപെടലില്ലായ്മയുമാണെന്നും ഹരജിയിൽ പറയുന്നു. അഭിഭാഷകരായ മനോഹർ പ്രതാപ് ,സൻ പ്രീത് സിങ് അജ്മാനി എന്നിവരാണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ […]

India National

ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണം, ആധാര്‍ ഭേദഗതി ബില്ലുകള്‍ ഇന്ന് പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍ ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. ജമ്മുകശ്മിരില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. അമിത് ഷായുടെ ആദ്യബില്‍ അവതരണം കൂടിയാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും ജൂലൈ […]

India National

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വച്ചു

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്‍.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.

India National

തമിഴ്നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. തീവ്രശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിയ്ക്കാന്‍ സാധിച്ചിട്ടില്ല. മഴ പെയ്യാനായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ യാഗങ്ങള്‍ നടത്തി. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും തുടരുകയാണ്. രണ്ടു ദിവസം മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ അതുണ്ടായില്ല. ഇതാണ് ജലപ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നത്. പരമാവധി സ്ത്രോതസുകള്‍ കണ്ടെത്തി അവിടങ്ങളില്‍ നിന്നും ജലമെത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചെന്നൈ കോര്‍പറേഷന്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ […]

India National

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു. ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ആവശ്യമായ ചികിത്സ സൌകര്യം ലഭ്യമല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നവരെ സി.പി.ഐ നേതാവ് കനയ്യകുമാര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുടെ ഇടപെടല്‍ തുടരുന്നുണ്ട്. പക്ഷെ വൈകി ആരംഭിച്ചതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. ശ്രീ കൃഷ്ണ ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് . കേന്ദ്ര സംഘം ആശുപത്രികളിലെത്തി വിവരശേഖരണം നടത്തി. […]

India National

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

India National

അക്രമം തുടരുന്ന ബംഗാളിലേക്ക് ബി.ജെ.പി എംപിമാരുടെ സംഘം

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി എം.പിമാര്‍ പശ്ചിമബംഗാളിലേക്ക്. ദിലീപ് ഘോഷ്, മുകുള്‍ റോയി എന്നിവരടങ്ങുന്ന സംഘം 24 പര്‍ഗാനയിലെ ഭത്‌പാര സന്ദര്‍ശിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചേക്കുമെന്നാണ് വിവരം. എം.പി സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ട ഭത്പാരയില്‍ സംഭവത്തോട് ബന്ധപ്പെട്ട് പതിനാറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

India National

അസമില്‍ മുസ്‍ലിംകളെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

അസമില്‍ മുസ്‍ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. ജയ് ശ്രീറാം എന്നും പാകിസ്താന്‍ മൂര്‍ദാബാദ് എന്നും പറയാന്‍ നിര്‍ബന്ധിച്ചു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനും നോര്‍ത്ത് ഈസ്റ്റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് പരാതി നല്‍കിയത്. അസമിലെ ബാര്‍പേടയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‍ലിംകളെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടാണ് സംഘം മര്‍ദിച്ചത്. നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു. […]

India National

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇ.പളനി സാമി യോഗം വിളിച്ചു

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമി യോഗം വിളിച്ചു. വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്‌ദാനം ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ കുടിവെള്ളം എത്തിക്കാന്‍ ആലോചനയുള്ളതായി കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.