India National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി മുന്നോട്ട് വെച്ച തെരഞ്ഞെടുപ്പ് പരിഷ്കാരം രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്സഭയില്‍ ആധാര്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ച നടക്കും. നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തേ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് […]

India National

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ രാജിയ്ക്ക് സാധ്യത, തക്കം നോക്കി വീഴ്ത്താന്‍ ബി.ജെ.പി

രണ്ട് എം.എല്‍.എമാരുടെ രാജിയ്ക്കു പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍. കൂടുതല്‍ പേര്‍ രാജിവെച്ച് ബി.ജെ.പി പാലയത്തിലെത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ വലയ്ക്കുന്നത്. അനുകൂല സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഓപ്പറേഷന്‍ കമലയിലൂടെ സഖ്യസര്‍ക്കാറിനെ വീഴ്ത്താനുളള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും മന്ത്രിസഭാ വികസനത്തോടെ, കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് സിങും രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എ സ്ഥാനം രാജിവെച്ചു. […]

India National

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ആരോപണം. കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹരജി.

India National

ആധാര്‍ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

ആധാര്‍ ഭേദഗതി ബില്ല് ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും. ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്. ബി. ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. രണ്ട് ബില്ലുകളാണ് ഇന്ന് ലോക്സഭ പരിഗണിക്കുന്നത്. ‌ആധാര്‍ ഭേദഗതി ബില്ലും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലും. നേരത്തെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമായിരുന്നു. സുപ്രിം കോടതി ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് […]

India National

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; മൂന്നിടങ്ങളിലായി മതിലിടിഞ്ഞ് മരിച്ചത് 22 പേര്‍

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മുംബൈ മലാഡില്‍ മതില്‍ ഇടിഞ്ഞ് വീണ് 13 പേര്‍ മരിച്ചു. കല്യാണ്‍,പൂനെ എന്നിവിടങ്ങളിലായി മതില്‍ ഇടിഞ്ഞ് ഒമ്പതും പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്ധേരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സബ് വേ അടച്ചിട്ടു. രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത […]

India National

മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദ്ദമേറി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ട് ഒരു മാസമായി. ഈ സാഹചര്യത്തിലാണ് സമ്മർദവുമായി കോൺഗ്രസ് മുഖ്യമന്ത്രിമാരെത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് ഒരുമിച്ചെത്തിയത്. പക്ഷെ ഫലമുണ്ടായില്ല. രാജിയിൽ ഉറച്ചുനിന്ന രാഹുല്‍, ഗാന്ധി […]

India National

മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയേക്കും. ബി.ജെ.പി എം.പി മദന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ മന്‍മോഹന്‍സിങിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചേക്കുമെന്നാണ് സൂചന. അതേസമയം, തമിഴ്നാട്ടില്‍ മൂന്ന് സീറ്റുകളില്‍ ഡി.എം.കെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍സിങിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസമില്‍ നിന്നായിരുന്നു രാജ്യസഭയിലേക്ക് മന്‍മോഹന്‍സിങ് ഓരോ തവണയും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിന് ഇനി അസമില്‍ നിന്ന് മന്‍മോഹന്‍സിങ്ങിനെ വിജയിപ്പിക്കാനാകില്ല. ഈ […]

India National

രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമാക്കി നേതാക്കളും പ്രവർത്തകരും. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ മുതിർന്ന നേതാക്കളിലും രാജി സമ്മർദ്ദം ശക്തമാകുകയാണ്. രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതു വരെ 200ൽ അധികം നേതാക്കൾ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ […]

India National

കര്‍ണാടകയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണ്മാനില്ല !

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാര്‍. വിജയ്നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു. മൂന്ന് എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ജര്‍ക്കിഹഹോളിയുടെ നേതൃത്വത്തില്‍ വിമതനീക്കം ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ബെല്ലാരിയിലെ വിജയ്നഗറിൽ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പുതിയ നീക്കങ്ങള്‍. എം.എല്‍.എമാരായ ജെ.എന്‍. ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നിവരെയാണ് കാണാതായത്. ആദ്യം മുതല്‍ തന്നെ ബി.ജെ.പിയോട് അനുഭാവം […]

India National

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു

ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിന്റെ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും.