National

കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ മോചനം;

ഫാറൂഖ് അബ്ദുല്ലയടക്കം ജമ്മു കശ്മീരില്‍ തടവില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കന്മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല. സിറ്റിങ് എം.പിയും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുള്ള നേതാക്കന്മാരെ എപ്പോഴാണ് മോചിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൌധരിയുടെ ചോദ്യത്തിനാണ് ലോക്സഭയില്‍ അമിത്ഷായുടെ മറുപടി. സര്‍ക്കാറിന് ശരിയായ സമയമായെന്ന് തോന്നുന്ന ഘട്ടത്തില്‍ അവരെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി ചോദ്യം […]

National

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് […]

National

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി;

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. ഈ വര്‍ഷം ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം 370 കേന്ദ്രം എടുത്തുകളഞ്ഞത്. ശേഷം ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നടപടിയും ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 23 […]

National

ഫീസ് വര്‍ധന; ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരം ഇന്നും തുടരും

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. സര്‍വകലാശാല ഇന്ന് നടത്തുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്നലെ സമരക്കാര്‍ക്ക് നേരെ യുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് എന്‍.എസ്.യുവിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരം 43 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫീസ് വർധനവ് പൂർണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് വിദ്യാർത്ഥികൾ. ഇന്ന് നടക്കുന്ന സെമസ്റ്റർ […]

National

ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിനെ വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍

വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ” മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന, ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണ് ഇത്.” അദ്ദേഹം പറഞ്ഞു. ജെ.ഡി.യു പൌരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് […]

National

“എല്ലാ കള്ളന്മാരുടെ പേരിലും മോദി”;

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുലിന്റെ പ്രസ്താവന അപകീർത്തികരമെന്നു കാണിച്ചായിരുന്നു ഹർജി. ഒക്ടോബർ പത്തിന് ഹർജി പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നീരവ് മോദി, ലളിത് മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.

India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്കൊപ്പം

കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിർണായക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 15 മണ്ഡലങ്ങളിൽ ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലേ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി […]

India National

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം

ഡല്‍ഹിയില്‍ ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപടര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.

India National

പ്രതികാരമല്ല നീതി: ഏറ്റുമുട്ടല്‍ കൊലക്കെതിരെ ചീഫ് ജസ്റ്റിസ്

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു‍. ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് […]

India National

‘ഞാന്‍ പരമശിവനാണ്, ഒരു കോടതിക്കും എന്നെ തൊടാനാകില്ല’: നിത്യാനന്ദ

കോടതിയെ വെല്ലുവിളിച്ച് ബലാത്സംഗ കേസിലെ പ്രതിയായ വിവാദ സ്വാമി നിത്യാനന്ദ. താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ആര്‍ക്കും തന്നെ തൊടാനാവില്ല. ഒരു പൊട്ട കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് നിത്യാനന്ദയുടെ വീഡിയോ- ‘സത്യവും യാഥാര്‍ഥ്യവും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരമ ശിവനാണ്. […]