India National

പൗരത്വ ബില്ലിനെതിരെ വിദേശ മാധ്യമങ്ങള്‍

അതിപ്രധാനവും വിവാദപൂര്‍ണവുമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച്ച രാജ്യസഭയും കടന്നിരിക്കുന്നു. ബില്ല് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ കൃത്യമായി വിഭജിക്കുകയും അവരെ അക്രമാസക്തമായ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയുമാണ്. ബില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം ‘പീഡിപ്പിക്കപ്പെടുന്ന’ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പ് വരുത്തുന്നു. എന്നാല്‍ മുസ്‍ലീങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലാണ്. അസാമും ത്രിപുരയുമെല്ലാം ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ബില്‍ പാസാക്കിയത് ചരിത്രപരമാണെന്ന് […]

India National

പൗരത്വ ഭേദഗതി; പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു

രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ.പി.എഫ് ഓഫീസര്‍ രാജിവെച്ചു. “വര്‍ഗീയവും ഭരണഘടനാവിരുദ്ധവുമായ” പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് സേവനത്തിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെന്ന് ഐ.പി.എസ് ഓഫീസര്‍ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. മുംബൈയിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ അബ്ദുർ റഹ്മാൻ വ്യാഴാഴ്ച മുതൽ താൻ ഓഫീസിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയ ബില്ലിന് രാജ്യസഭ ബുധനാഴ്ചയാണ് അംഗീകാരം നൽകിയത്. മുംബൈയിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അബ്ദുര്‍ […]

India National

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ശക്തമാകുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. […]

India National

പൗരത്വ ഭേദഗതി ബില്‍; രാജ്യസഭ കണ്ടത് ചൂടേറിയ ചര്‍ച്ച

പൌരത്വ ഭേദഗതി ബില്ലില്‍ ചൂടേറിയ ചര്‍ച്ചയാണ് രാജ്യസഭയില്‍ അരങ്ങേറിയത്. ബില്ല് മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചരിത്രപരമായ തെറ്റ് തിരുത്തുകയാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രകടന പത്രികയല്ല, ഭരണഘടനയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. […]

India National

പൗരത്വ ഭേദഗതി ബില്‍; കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും

പൌരത്വ ഭേദഗതി ബില്‍ നിയമമാകുന്നതോടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും. പുതുതായി പൌരത്വം ലഭിക്കുന്നവര്‍ക്ക് പാര്‍പ്പിട സൌകര്യമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാറിന് വലിയ ബാധ്യതയാകും. രാജ്യവ്യാപകമായി എന്‍.ആര്‍.സി കൂടി നടപ്പാക്കിയാൽ മുസ്‍ലിംകള്‍ക്ക് മാത്രമായി പൌരത്വം നഷ്ടപ്പെടുകയും മുസ്‍ലിം ജനസംഖ്യാ ലഘൂകരണത്തിന് വഴിവെക്കുകയും ചെയ്യും. അതേസമയം ബില്ലിനെതിരെ മുസ്‍ലിംലീഗ് ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. ഇതോടൊപ്പം അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മുസ്‍ലിങ്ങളല്ലാത്തവരുടെ ഒഴുക്കും ഇനി വര്‍ധിക്കും. ഇവരുടെ പാര്‍പ്പിടവും താമസവും മറ്റ് സൌകര്യങ്ങളുമാകും […]

National

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിന് ഇറങ്ങുന്നത് എ.എം.യുവിലെ 25,000 പേര്‍

ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെയും രാജ്യത്തൊട്ടാകെ എൻ‌.ആർ.‌സി നടപ്പാക്കുന്നതിനെതിരെയും വന്‍ പ്രക്ഷോഭത്തിനൊരുങ്ങി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) യിലെ വിദ്യാര്‍ഥികള്‍. ചൊവ്വാഴ്ച സര്‍വകലാശാല കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. “ഞങ്ങൾ എ‌.എം‌.യു അധ്യാപക അസോസിയേഷൻ (എ.എം.യു.ടി.എ) പ്രതിനിധികളുമായി സംസാരിച്ചു, അവർ വൈസ് ചാൻസലറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷകളും ക്ലാസുകളും പോലുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ബുധനാഴ്ച മുതൽ ബഹിഷ്‌കരിക്കാനാണ് തീരുമാനം.” ബാച്ചിലർ ഓഫ് എന്‍ജിനീയറിങ് അവസാന […]

National

പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചു

പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്‍ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടുത്തെ പൗരന്‍മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ […]

National

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി കമ്മീഷന്‍

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി – മെഹ്ത കമ്മീഷൻ റിപ്പോർട്ട്. ഇന്ന് രാവിലെ ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് മുഖ്യമന്ത്രി മോദി നേതൃത്വം നല്‍കിയ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ ചുട്ടെരിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐ.പി.എസ് ഓഫീസര്‍ […]

National

പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ തമിഴരേയും മുസ്‍ലിംകളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമല്‍ഹാസന്‍ ചോദിച്ചു. ഈ ബിൽ ആത്മാർത്ഥമായുള്ളതാണെങ്കിൽ, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും അതിൽ ഉൾപ്പെടുത്തുമായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. “വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കന്‍ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്‍ലിംകളെയും ബില്ലിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? ഇത് ശരിക്കും ആത്മാർത്ഥതയുള്ള […]

National

പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ…

ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ഐക്യരാഷ്ട്രസഭ, എല്ലാ സർക്കാരുകളും വിവേചനരഹിതമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് സഭയുടെ ഏക വിഷയമെന്നും വ്യക്തമാക്കി. ബിൽ പാസാക്കിയതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞത്, ഈ ബില്‍ നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുമെന്നായിരുന്നു. ”എനിക്കറിയാവുന്നിടത്തോളം, ഈ ബില്‍ ഒരു നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകും. ആഭ്യന്തര തലത്തില്‍ നിയമനിർമ്മാണ പ്രക്രിയ നടക്കുമ്പോൾ അഭിപ്രായം പറയാന്‍ കഴിയില്ല,” ഹഖ് പറഞ്ഞു. “അതേസമയം, […]