India National

ഗ്യാൻവാപി പള്ളി പൊളിക്കാൻ ഹർജി നൽകിയ മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു

ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ‌ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.ഗ്യാൻവാപി […]

India National

‘പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’; മൻസൂർ അലിഖാനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. യഥാർത്ഥത്തിൽ തൃഷയാണ് കേസ് കൊടുക്കേണ്ടിയിരുന്നത്. പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 22 ലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തൃഷ കൃഷ്ണന്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഖുശ്ബു സുന്ദര്‍, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. […]

India National

ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണം; സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണം; സുപ്രിംകോടതി

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ ശരിവെച്ച് സുപ്രിംകോടതി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു […]

Auto India National

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ […]

India National

ഹൈവേയിൽ വ്യാജ ടോൾ പ്ലാസ; ഒന്നരവർഷം ഗുജറാത്തിൽ പിരിച്ചത് 75 കോടി

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഗുജറാത്തിലാണ് സംഭവം. വ്യാജ ടോൾ പ്ലാസയിലൂടെ ഒന്നരവർഷം കൊണ്ട് തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്.പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ​ഗേറ്റ് നിർമ്മിച്ചത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് 8 എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ […]

India Kerala National

‘വലിയ ബോർഡല്ല, ലോ​ഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്രസർക്കാർ

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിം​ഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് […]

India National

‘വെള്ളം കുടിക്കുന്നിതിനിടെ തേനീച്ചയെ വിഴുങ്ങി’; 22കാരൻ ശ്വാസംമുട്ടി മരിച്ചു

മധ്യപ്രദേശിൽ വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ 22കാരന് ദാരുണാന്ത്യം . മധ്യപ്രദേശിലെ ബെറാസിയയിലെ മൻപുറ സ്വദേശിയായ ഹിരേന്ദ്ര സിങ് ആണ് സംഭവത്തെ തുടർന്ന് മരിച്ചത്.ബുധനാഴ്‌ച രാത്രിയോടെയാണ് യുവാവിന് ജീവൻ നഷ്ട്ടമായത്. രാത്രി ഭക്ഷണത്തിന് ശേഷം കുടിക്കാൻ വെച്ച വെള്ളത്തിൽ തേനീച്ച വീണത് ഹിരേന്ദ്ര കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്ന് കുടുംബം പറയുന്നു. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബെറാസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ […]

India National

തെങ്‌നൗപാലിലെ സംഘർഷം; മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. തെങ്‌നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പൊലീസിന്റെയും സൈനിയുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നും കമ്മീഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനൊപ്പം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. എഫ്ഐആർ വിവരങ്ങളും സംഘർഷം തടയാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വമേധയാണ് മനുഷ്യാവകാശ കമ്മീഷൻ […]

India National

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ദൗസ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

India National

‘ഒരു വ്യക്തിയെ അനന്തമായി ജയിലിലടക്കാൻ കഴിയില്ല’; ഇഡിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരനായി ഒരു വ്യക്തിയെ അനന്തകാലം ജയിലിലടക്കാൻ കഴിയില്ലെന്നും, ഇത് ശരിയല്ലെന്നും കോടതി. ഡൽഹി എക്സൈസ് നയ അഴിമതി കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഡൽഹി മദ്യനയ അഴിമതി കേസിൽ പെർനോഡ് റിക്കാർഡ് ഇന്ത്യയുടെ റീജണൽ മാനേജർ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 13 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും […]