India National

ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വിൽപ്പന; 4 പേർ അറസ്റ്റിൽ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി. ICMR ഡാറ്റ ബാങ്കിൽ നിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വിൽപ്പനക്ക് വച്ച കേസിലാണ് നാലുപേർ അറസ്റ്റിലായത്. ഡൽഹി പൊലീസിൻറെ സൈബർ യൂണിറ്റ് സ്വമേധയ […]

India National

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാലു ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും രാമനാഥപുരം, വിരുദുനഗർ,തേനി ജില്ലകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂർ,തഞ്ചാവൂർ,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗർ,ശിവഗംഗ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തിരുനെൽവേലി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. താമരഭരണി, പാപനാശം നദികൾ കരകവിഞ്ഞു. അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതിനാൽ വെള്ളം […]

National

‘പാർലമെന്റ് ആക്രമണത്തിന് കാരണം തൊഴിലില്ലായ്മ’; രാഹുൽ ഗാന്ധി

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സംഭവത്തിന് പിന്നിൽ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്’-രാഹുൽ പറഞ്ഞു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി […]

National

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

National

മഹുവ മൊയ്‌ത്രയുടെ ഹർജി ജനുവരി 3ന് പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം […]

National

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്. കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം […]

India National

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ […]

India National

തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കണ്ടിയാർ പുരം സ്വദേശി ഷൺമുഖരാജ (38) ആണ് മരിച്ചത്. സംഭവസമയത്ത് ഷൺമുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പനയാടിപ്പട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്കങ്ങളുടെ ഹബ് എന്നറിയപ്പെടുന്നു. പ്രത്യക്ഷമായും പരോക്ഷമായും […]

HEAD LINES India National

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് […]

India National

ഡിഎംഡികെയ്ക്ക് പുതിയ നേതൃത്വം; പ്രേമലത വിജയകാന്ത് ജനറൽ സെക്രട്ടറി; പ്രസിഡൻ്റായി വിജയകാന്ത് തുടരും

നടൻ വിജയകാന്തിൻ്റെ പാർട്ടിയായ പുതിയ നേതൃത്വം. വിജയകാന്തിൻ്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. വിജയകാന്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം. വിജയകാന്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നേതൃമാറ്റം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിജയകാന്തിന് പാർട്ടി കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് […]