India National

ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് കശ്മീരില്‍ ആക്രമണം നടന്നിരിക്കുന്നത്. കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭീകരാക്രണം. ആക്രമണം നടത്തിയതില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരും ഉണ്ടെന്ന് സൈനികര്‍ വൃത്തങ്ങള്‍ അറിയിച്ചു.

India National

കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ, കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഏത് വിഷയവും ചര്‍ച്ചചെയ്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകും. ചര്‍ച്ചയില്‍ പോസിറ്റീവ് ആയ ഫലം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി തോമര്‍ പറഞ്ഞു. പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി തോമര്‍ […]

India National

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി. മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡി.ജി.സി.എ അറിയിച്ചു. ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഇത് ബാധകമല്ല. ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് […]

India National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.

India National

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പോലീസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷം. ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക […]

India National

വിവാഹം നടത്തുന്ന പുരോഹിതന് അഞ്ച് വര്‍ഷം തടവ് ശിക്ഷ; ‘ലവ് ജിഹാദ്’ ബില്ലുമായി മധ്യപ്രദേശ്

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ ശിക്ഷിക്കപ്പെടും. 10 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ലഭിക്കുക. ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ‘ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍’ എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം ചെയ്യുന്നതിന് ഒരു […]

India National

മഴയും കാറ്റും കുറഞ്ഞു; നിവാർ ഭീതി ഒഴിയുന്നു

തമിഴ്‍നാട്ടിൽ നിവാര്‍ ഭീതി ഒഴിയുന്നു. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ വേഗം 75 മുതൽ 85 കിലോമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഴയ്ക്കും കാറ്റിനും ശമനമുണ്ട്. ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റർ വേഗത്തിലാണ് നിവാറിന്‍റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്പോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. പുതുച്ചേരി, കടലൂർ, ചിദംബരം , മാരക്കോണം […]

India National

കടുത്ത തണുപ്പ് വകവെയ്ക്കാതെ കര്‍ഷകരുടെ മാര്‍ച്ച്; ജലപീരങ്കി ചീറ്റി പൊലീസിന്‍റെ ക്രൂരത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’മാര്‍ച്ച് നടത്തുകയാണ് കര്‍ഷകര്‍. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തര്‍പ്രദേശ്, […]

India National

‘ദില്ലി ചലോ’: പ്രതിഷേധിച്ച് കര്‍ഷകര്‍ ഡല്‍ഹിക്ക്

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി ലക്ഷ്യമിട്ട് ‘ദില്ലി ചലോ’ പ്രകടനം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് – ഹരിയാന അതിർത്തിയും ഹരിയാന ഡൽഹി അതിർത്തിയും അടച്ചിരിക്കുകയാണ്. ബിഹാറിൽ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയ്ക്കു മുന്നിൽ ധർണ […]

India National

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ തീവ്ര രൂപത്തിലാണ് കാറ്റ്. വരുന്ന ആറു മണിക്കൂറിനുള്ളിൽ കാറ്റ് സാധാരണ നിലയിലേയ്ക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങളെയാണ് തമിഴ്‍നാട്ടില്‍ നിന്നും മാത്രമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തമിഴ്‌നാടിന്‍റെ […]