നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ ബിജെപിയും അവരുടെ അന്വേഷണ ഏജന്‍സികളും അറസ്റ്റ് ചെയ്താല്‍ ജയിലില്‍ ഇരുന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത ആരോപിച്ചു. “എനിക്ക് ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഭയമില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കട്ടെ. ജയിലില്‍ ഇരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കും”- മമത ബാനര്‍ജി ബാങ്കുരയിലെ റാലിയില്‍ പറഞ്ഞു. […]
National
ലാലു എന്‍ഡിഎ എം.എല്‍.എമാരെ ചാക്കിടാന്‍ ശ്രമിക്കുന്നുവെന്ന് സുശീല്‍കുമാര്‍ മോദി
ബിഹാറില്‍ ലാലുപ്രസാദ് യാദവ് എന്‍.ഡി.എ, എം.എല്‍.എമാരെ ചാക്കിട്ട്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി. ലാലു എം.എല്‍.എമാരെ വിളിച്ചെന്ന് പറയുന്ന നമ്പറും അദ്ദേഹം പുറത്തുവിട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്ന് എന്‍.ഡി.എ എം.എല്‍.എമാരെ വിളിച്ച് മന്ത്രിസ്ഥാനം വാഗ്ദാന ചെയ്യുന്നു, ന്യൂസ് 18 ബിഹാര്‍, എബിപി ന്യൂസ്, എ.എന്‍.ഐ, സീ ബിഹാര്‍ ന്യൂസ് എന്നീ ചാനലുകളെ ടാഗ് ചെയ്ത് സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്യുന്നു. ആ നമ്പറിലേക്ക് […]
ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍
താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ സൃഷ്ടി രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്. എന്നാല്‍ […]
പാര്‍ട്ടിയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയ സാന്നിധ്യം: കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ…
കോണ്‍സിന്‍റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാർട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു. മൃദുഭാഷി, പക്ഷേ വാചാലന്‍. ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാടും. നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍. സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം. രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്. തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി. പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം. ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് […]
നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട, നിവാർ ചുഴലിക്കാറ്റ് ഇന്ന് രാത്രി, എട്ടിനും പത്തു മണിയ്ക്കുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാവിലെയോടെ തന്നെ, കാറ്റ് അതിതീവ്രരൂപം പ്രാപിയ്ക്കും. ഇതേ അവസ്ഥയിലായിരിയ്ക്കും കരയിലെത്തുക. അതുകൊണ്ടുതന്നെ മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുതുച്ചേരിയിലെ കാരയ്ക്കാൽ മുതൽ തമിഴ്നാട്ടിലെ മഹാബലിപുരം വരെയുള്ള 250 കിലോമീറ്റർ കടലോര മേഖലയിലാകും കാറ്റ് കര തൊടുക. ജനങ്ങൾ പരമാവധി […]
ഇന്ന് അർധരാത്രി മുതൽ ദേശിയ പണിമുടക്ക്
ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ […]
അലി എക്സ്പ്രസ് അടക്കം 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നിരോധന നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു. നേരത്തെ ഇക്കഴിഞ്ഞ […]
കോവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണം ചെയ്യും: സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ. കോവിഡ് രൂക്ഷമായ […]
യുപി സ൪ക്കാരിന്‍റെ ലൗ ജിഹാദ് ആരോപണത്തിനെതിരെ കോടതിയും പൊലീസും
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവ൪ത്തന വിവാഹം തടയുന്നത് ശരിയായ നിയമമല്ല. വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സല്‍മത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രിയങ്കയുടെ പിതാവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് […]
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകളും 511 മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിദിന കേസിൽ ഞായറാഴ്ചത്തേക്കാൾ രണ്ടര ശതമാനം കുറവാണ് ഇന്നുണ്ടായത്. 91,39,866 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 500 മുകളിലായി തുടരുന്നു. ഇതുവരെ 1,33,738 പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം വീണ്ടും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ കുറഞ്ഞു. 41,024 പേർ മാത്രമാണ് 24 […]












