ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരിക്കുന്നത്. കര്‍ഷകരുടെ ‘ഡല്‍ഹി ചലോ മാര്‍ച്ചിനെ’ ഹരിയാനയിലും ഡല്‍ഹിയിലും കടുത്ത നടപടികളിലൂടെയാണ് പൊലീസ് നേരിട്ടത്. റോഡുകളില്‍ തീര്‍ത്ത കുഴികളും പൊലീസ് ജലപീരങ്കികളെയും തകര്‍ത്താണ് കര്‍ഷകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കവെയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]
National
”അപകടകരം”; കര്‍ഷക സമരത്തിലെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും
കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി നിരവധി ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്. വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. […]
യു.പിയില്‍ ‘ലവ് ജിഹാദ്’ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍
‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരേ യുപി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണർ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ […]
കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി; ഡിസംബർ മൂന്നിന് ചർച്ച
ദില്ലി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കർഷകർ സമരവുമായി മുന്നോട്ട് പോകുകയാണ്. ഡൽഹി- ഹരിയാന അതിർത്തികളിൽ പോലീസും കർഷകരും തമ്മിൽ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. ഇത് കേന്ദ്ര സർക്കാരിന് നാണക്കേട് ഉണ്ടാക്കിയതോടെയാണ് സമവായ നീക്കങ്ങൾ തുടങ്ങിയത്. ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നും സമരക്കാർ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ. ഒരു […]
രാജ്യം ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്. 1996 മുതലാണ് ത്രൈമാസ […]
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. ഡൽഹി നിരംഗാരി സമാഗം ഗ്രൗണ്ടിൽ കർഷകർക്ക് സമ്മേളിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കർഷക മാർച്ചിന് നേരെ വിവിധ ഇടങ്ങളിൽ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ […]
കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: രാഹുല്‍ ഗാന്ധി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. […]
കങ്കണയുടെ വീട് പൊളിച്ച നടപടിക്കെതിരെ ബോംബെ ഹൈകോടതി;
ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ വീട് പൊളിച്ചതിന് മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിയമപിന്തുണയില്ലാതെയാണ് വീട് പൊളിച്ചതെന്നും പൗരന്റെ അവകാശത്തിലേക്ക് ബി എം സി കടന്നുകയറിയെന്നും കോടതി വിമർശിച്ചു. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ പൊളിച്ച വീടിന്റെ ഭാഗം പുനർനിർമിക്കാന്‍ അനുമതി നല്‍കിയ കോടതി, കങ്കണക്ക് നഷ്ടപരിഹാരം നല്കാനും ഉത്തരവിട്ടു. കങ്കണാ റണാവത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചത് പ്രതികാര നടപടിയാണെന്ന് നിരീക്ഷിച്ച കോടതി പൊളിക്കല്‍ നടപടികള്‍ നിര്‍ത്താനും ഉത്തരവിട്ടു. പ്രതികാര നടപടിയായി നിയമത്തെ ഉപയോഗിക്കരുത്. […]
”നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി” മമത ബാനര്‍ജി
ബി.ജെ.പി പുറമെ നിന്നുള്ള പാര്‍ട്ടിയാണെന്നും പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ പ്രവേശനമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല. ബംഗാള്‍ തങ്ങളുടെ സ്ഥലമായി സ്വീകരിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുകയും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല.” സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. കലാപത്തില്‍ ക്ഷയിച്ച ഗുജാത്താകാന്‍ താന്‍ ബംഗാളിനെ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന […]
വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ. “സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല”, വിദ്യാഭ്യാസ മന്ത്രി നീഷ് സിസോഡിയ പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ്.












