India National

പൊലീസ്​ സ്​റ്റേഷനിലെ ലോക്ക്​-അപുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി

രാജ്യത്തെ പൊലീസ്​ സ്​റ്റേഷനുകളിലെ ലോക്​-അപുകളിലും ചോദ്യംചെയ്യുന്ന ഇടങ്ങളിലും സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. സിബിഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ജസ്​റ്റിസ്​ ആർ.എഫ്​ നരിമാന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചി​ന്‍റെതാണ്​ നിർദേശം. പൊലീസ്​ സ്​റ്റേഷനുകളിലെ വാതിലുകൾ, ലോക്ക്​ അപ്​, ​വരാന്ത, ലോബി, റിസപ്​ഷൻ, എസ്​.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം കാമറ സ്ഥാപിക്കണം. പൊലീസ്​ സ്​റ്റേഷനുകൾ കൂടാതെ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോ, ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യു ഇൻറലിജൻസ്​ എന്നിവിടങ്ങളിലും കാമറ […]

India National

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും. തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് […]

India National

‘ഉപാധികൾ കേന്ദ്രം അംഗീകരിച്ചു’; കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍

കര്‍ഷകപ്രക്ഷോഭം അഞ്ച് ദിവസം പിന്നിടവെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷക സംഘടനകളുടെ ആവശ്യം. കേന്ദ്രം ഉപാധികൾ അംഗീകരിച്ച സാഹചര്യത്തിൽ കർഷകർ ചർച്ചയിൽ പങ്കെടുക്കും. കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു. ആദ്യം […]

India National

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം; തീരുമാനം ഉടനുണ്ടാകുമെന്ന് രജനീകാന്ത്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്ന് നടൻ രജനീകാന്ത്. രജനി മക്കള്‍ മണ്‍ട്രം ഭാരവാഹികളെ കണ്ട് സംസാരിച്ച് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞു. എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ഉറപ്പു നൽകിയതായും രജനി അറിയിച്ചു. ഭാരവാഹികളുടെ യോഗത്തിനു ശേഷമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. കോടമ്പാക്കത്തുള്ള രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. പാർട്ടി പ്രഖ്യാപിക്കുകയോ ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കുകയോ ആയിരിക്കും താരം ചെയ്യുകയെന്നാണ് സൂചനകൾ.

India National

കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കര്‍ഷകരാകട്ടെ […]

India National

ലവ് ജിഹാദ്’ നിയമത്തിന് പിന്നാലെ മിഷനറികളെ ഉന്നംവെച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഡിസംബര്‍ 28ന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ലവ് ജിഹാദ് കേസുകള്‍ തടയാനായെന്ന പേരില്‍ മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പേര് സൂചിപ്പിക്കുന്നത് പോലെ, മുസ്‍ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമഭേദഗതി. എന്നാല്‍ ഇത്തവണ ക്രിസ്ത്യന്‍ മിഷണറികളെയും ഈ ബില്ലിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നം വച്ചേക്കും. ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം വ്യാപകമാകുന്നു എന്ന ആരോപണത്തോടെ പല സംസ്ഥാന നേതാക്കളും മിഷനറികള്‍ക്കെതിരെയും തിരിഞ്ഞ സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാരും ഈ നിലപാട് കൈക്കൊള്ളാനൊരുങ്ങുന്നത്. നിര്‍ബന്ധിത ക്രിസ്ത്യന്‍ […]

India National

മോദിയുടെ വരാണസി സന്ദര്‍ശനത്തിന് മുന്നോടിയായി ചേരി ഒഴിപ്പിച്ചു; പെരുവഴിയിലായത് 250 പേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വരാണസിയിലെത്തും. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുജാബാദ് മേഖലയിലെ ചേരി ഒഴിപ്പിച്ചു. 60 കുടുംബങ്ങളിലെ 250 പേര്‍ ഇതോടെ വഴിയാധാരമായി. ഇവരുടെ കുടിലുകള്‍ പൊളിച്ചുമാറ്റുകയാണ് ചെയ്തതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് മോദിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇതേ ചേരി അധികൃതര്‍ ഒഴിപ്പിച്ചത്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ ഫെബ്രുവരിയിലാണ് ആദ്യം ഒഴിപ്പിച്ചത്. ഹെലികോപ്ടര്‍ ഇറക്കാനുള്ള സൌകര്യത്തിനാണ് ഇവരെ ഒഴിപ്പിച്ചത്. ഈ ചേരിയില്‍ താമസിക്കുന്ന ഭൂരിപക്ഷം […]

India National

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്‍ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്‍റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു. […]

India National

‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം, ഇരട്ടിപ്പിച്ചത് അദാനി-അംബാനിമാരുടേത് മാത്രം’

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. “കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?”- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 62 കോടി കർഷകരെ ബാധിക്കുന്ന ഒരു […]

India National

സമരം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഉപരോധിക്കും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ […]