India National

ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു

ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍. യുവ ശാസ്ത്രജ്ഞ എന്ന നിലയിലും തന്‍റെ കണ്ടുപിടുത്തങ്ങളുടെ പേരിലും ഏറെ ശ്രദ്ധേയയാണ് ഈ പെണ്‍കുട്ടി. ജലമലിനീകരണം, മയക്കുമരുന്നിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും, സൈബർ ബുള്ളിയിങ് പരിഹരിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതെങ്ങനെ എന്നിവയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നവയാണ് ഈ പെണ്‍കുട്ടിയുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും. 8 മുതൽ 16 വയസു വരെയുള്ള കുട്ടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷയിൽ നിന്നുമാണ് ടൈം മാഗസിൻ മികച്ച വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. […]

India National

കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം

കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. പാർലമെന്‍റിന്‍റെ ഇരുസഭകളിലുമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസ് വഴി ചർച്ച നടത്തും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്,വാക്സിൻ വിതരണമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 35551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 526 പേർക്ക് രോഗം കൊണ്ട് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണ സഖ്യ ഒരു ലക്ഷത്തി മുപ്പത്തി […]

India National

സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷകര്‍

സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷക സംഘടനാ പ്രതിനിധികള്‍. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ നല്‍കിയ ഉച്ചഭക്ഷണം വേണ്ടെന്നും സ്വന്തമായി ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാം ചെയ്തു. ഞങ്ങള്‍ നിരസിച്ചു. ഞങ്ങള്‍ക്ക് സ്വന്തമായി അടുക്കളയുണ്ട്’, ഒരു കര്‍ഷക നേതാവ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ലെന്നും മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കർഷകർ ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം […]

India National

വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം

കാർഷിക പരിഷ്‍കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണ്. കർഷകരോട് അനുഭാവപൂർവമായ നിലപാടാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ അറിയിച്ചു. കർഷകരുമായി മധ്യസ്ഥ ചർച്ച നടത്തണമെന്ന കേന്ദ്ര നിർദേശം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തള്ളി. ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് […]

India National

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ജനുവരിയില്‍: രജനീകാന്ത്

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു. നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. […]

India National

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ല

സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്. രാജ്യത്തെ 10 മില്യണ്‍ ട്രക്ക് ഉടമകളുടെ സംഘടനയാണ് ആദ്യ ഘട്ടമായി ഡിസംബര്‍ എട്ട് മുതല്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് എ.ഐ.എം.ടി.സി അറിയിച്ചു. ‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ […]

India National

ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടേയും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമായി നാളെയും ചര്‍ച്ച നടത്തുമെന്നും വിഷയങ്ങള്‍ പരിഹരിക്കാന്‍ […]

India National

മരങ്ങൾ നശിപ്പിച്ച് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് സുപ്രീംകോടതി

ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ […]

India National

കോവിഡിനിടെ 6000 പേരെ പങ്കെടുപ്പിച്ച് വിവാഹനിശ്ചയം; ബിജെപി നേതാവ് അറസ്റ്റില്‍

കോവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. കോവിഡ് വ്യാപനത്തിനിടെ ആറായിരത്തോളം പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയതിനാണ് അറസ്റ്റ്. നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഐ.പി.സി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്‍റെ പിഴവാണെന്ന് കാന്ത് ഗാമിത്ത് […]

India National

മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാതെ പിന്മാറില്ലെന്ന് കര്‍ഷകര്‍; ഇന്ന് ചര്‍ച്ച

കാർഷിക പരിഷ്കരണ നിയമത്തിൽ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാം ഘട്ട ചർച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികൾ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ദില്ലി ചലോ മാർച്ച് എട്ടാം ദിവസത്തിലേക്ക് കടന്നു. രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള […]