India National

പ്രക്ഷോഭം പത്താം ദിവസം: കര്‍ഷകസമരം ഒത്തുതീര്‍ക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന്

കാർഷിക പരിഷകരണ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്‍റെ ചർച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്‍ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ […]

India National

ഹൈദരാബാദിൽ ടി.ആർ.എസ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി; ബി.ജെ.പി രണ്ടാമത്

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. 56 സീറ്റ് നേടി ഭരണകക്ഷിയായ ടി.ആർ.എസ് ആണ് മുന്നിൽ. 48 സീറ്റ് നേടി ബി.ജെ.പി വൻമുന്നേറ്റം നടത്തി. എം.ഐ.എം.ഐ.എം 44 സീറ്റുകളിലും വിജയിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 150 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അമിത്ഷായും യോഗി ആദിത്യനാദുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കി കഠിനാധ്വാനം ചെയ്ത ബിജെപിക്ക് കോർപ്പറേഷൻ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം നടത്താനായി. കഴിഞ്ഞ തവണ നാലു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പിയുടെ സീറ്റ് നില 48 […]

India National

വിജയ് മല്യയുടെ ഫ്രാന്‍സിലുള്ള 14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഇന്ത്യയില്‍ നിന്ന് ​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്​തി കണ്ടുകെട്ടി. ഫ്രാൻസിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയത്​. ഇ.ഡിയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ്​ നടപടി. ഇതുവരെ വിജയ് മല്യയുടെ 11,000 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു. കിങ്​ ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു.

India National

‘ട്രൂ​ഡോയുടെ പരാമര്‍ശം’ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ. ​ട്രൂ​ഡോ​യു​ടെ പ​രാ​മ​ര്‍​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി. ‘കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി […]

India National

കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കുന്ന ഉടന്‍ വാക്സീനേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്‍റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മ​യ​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി […]

India National

ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്‍പൂരിലും തോറ്റ് ബി.ജെ.പി

മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ആര്‍.എസ്.എസ് ദേശീയ ആസ്ഥാനമുള്ള നാഗ്പൂരിലടക്കം ബി.ജെ.പി തോറ്റു. ഇവിടെ ബി.ജെ.പി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പ് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി മഹാരാഷ്ട്ര മന്ത്രിയായിരുന്നു. അദ്ദേഹം ആദ്യമായി മഹാരാഷ്ട്ര മന്ത്രിസഭയിലെത്തിയത് നാഗ്പൂരില്‍ നിന്ന് നിയമസഭാ കൗണ്‍സിലിലേക്ക് ജയിച്ചുകൊണ്ടാണ്. ആറ് സീറ്റിലേക്കായിരുന്നു വോട്ടെടുപ്പ്. നാലിടത്ത് മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നില്‍ ബിജെപിയും മറ്റൊന്നില്‍ സ്വതന്ത്രനും ജയിച്ചു. ബിജെപിക്ക് ശക്തി കേന്ദ്രങ്ങളില്‍ പോലും തോല്‍വി […]

India National

ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയെ പിന്നിലാക്കി ടി.ആര്‍.എസ് മുന്നില്‍

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതി മുന്നില്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ആകെയുള്ള 150 സീറ്റുകളില്‍ 83 ഇടത്തും ബിജെപി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് ഗണ്യമായി കുറയുകയും ടിആര്‍എസ് മുന്നിലെത്തുകയും ചെയ്തു. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 57 സീറ്റില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്. ബിജെപി 22 സീറ്റിലും അസുദീന്‍ ഒവൈസിയുടെ എഐഎംഐഎം […]

India National

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ജയിക്കാനായത് ഒരിടത്ത് മാത്രം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പുര്‍. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോണ്‍ഗ്രസിനായിരുന്നു ജയം. ബിജെപിയുടെ സന്ദീപ് ജോഷിയെ കോൺഗ്രസിന്‍റെ […]

India National

കൊടുംതണുപ്പിലും തളരാത്ത പോരാട്ട വീര്യവുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടെങ്കിലും നിരാശപ്പെടാതെ തളരാത്ത പോരാട്ട വീര്യവുമായി കര്‍ഷകര്‍ സമരം തുടരുകയാണ്. കൊടുംതണുപ്പൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തിന് വിലങ്ങുതടിയാകുന്നില്ല. പരിമിതമായ അവസ്ഥകളെ സൌകര്യങ്ങളാക്കി മാറ്റുകയാണ് ഇവര്‍. ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അവര്‍ തന്നെ മാര്‍ഗങ്ങളുണ്ടാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരുടെ ജീവിതരീതിയും സമരവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വലിയ ട്രക്കുകളില്‍ വലിയ തടിപ്പലകകള്‍ കൂട്ടി യോജിപ്പിച്ച് രണ്ട് തട്ടുകളിലായി കിടക്കാനുള്ള സൌകര്യം അവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രാത്രിയില്‍ നാല്‍പതോളം പേര്‍ ഈ തടിപ്പലകകളിലാണ് ഉറങ്ങുന്നത്. […]

India National

കർഷകരുമായി കേ​ന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച നാളെ വീണ്ടും നടത്തും. താങ്ങ് വിലയിൽ രേഖാമൂലം ഉറപ്പ് നൽകാമെന്നുള്ള സർക്കാർ നിർദേശം കർഷകസംഘടനകൾ തള്ളി. നിയമം പിൻവലിക്കാതെ മറ്റ് പോംവഴിയില്ലെന്ന് കര്‍ഷകരും നിലപാടെടുത്തു. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷക സംഘടനകൾ. പാർലമെന്‍റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ. നിയമം പിൻവലിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരും. ഇരുപക്ഷവും അവരവരുടെ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് 7 മണിക്കൂറിൽ അധികം നീണ്ട […]