പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ പരിഷ്‌കാരം അനിവാര്യമാണെന്നും പഴയ നിയമങ്ങള്‍ പലതും ബാധ്യതയാണെന്നും മോദി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തിന്റെ പശ്ചാതലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ ഭാരമായി മാറിയിരിക്കുകയാണ്, സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, മുമ്പ് അത് നാമമാത്രമായിരുന്നുവെന്നു മോദി […]
National
ഭാരത് ബന്ദ് തുടങ്ങി; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ […]
കോവാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്
ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി. നേരത്തെ കോവിഷീല്‍ഡ് വാക്സിനായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കും. അതേസമയം രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95 ശതമാനത്തിലേക്കെത്തി. ഡിസംബർ 4ന് കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓരോ വാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. തദ്ദേശീയ കോവിഡ് […]
‘ഇതാണ് ശരിയായ സമയം, മുഴുവൻ കർഷകരും തെരുവിലിറങ്ങണം’
കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; […]
കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍
കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 30ല്‍ അധികം പേര്‍ കൂട്ടംകൂടിയാല്‍ […]
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന
ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ. കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം […]
പശ്ചിമ ബംഗാളിൽ പൊലീസ് വെടിവയ്പിൽ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി
പശ്ചിമ ബംഗാളിൽ സർക്കാരിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം […]
ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 8ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകളുടെ പിന്തുണ. പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഭാരത് ബന്ദിന് ഐകൃദാര്‍ഢ്യം അറിയിച്ചത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യൂ.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളാണ് സംയുക്ത ഫോറത്തിന്‍റെ ഭാഗമായുള്ളത്. പിന്തുണ പ്രഖ്യാപിച്ച സംയുക്ത പ്രസ്താവനയും ഇവര്‍ പുറത്തിറക്കി. ഡിസംബര്‍ എട്ടിന് നടത്തുന്ന ഭാരതബന്ദില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. രാജ്യ […]
തമിഴ്‍നാടിനെ വിറപ്പിച്ച് ബുറേവി: 13 മരണം, ആയിരത്തിലധികം വീടുകളും തകർന്നു
തമിഴ്‍നാടിന്‍റെ തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്‍നാടിന്‍റെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തത്. നിവാർ ചുഴലിക്കാറ്റിന്‍റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയിൽ എത്തും. കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരിൽ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് […]
കര്‍ഷക സമരത്തെ അപഹസിച്ചുള്ള ട്വീറ്റ്: കങ്കണയുടെ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് കൂട്ടായ്മ
കർഷക സമരത്തെ അവഹേളിച്ച് ട്വിറ്ററിൽ മോശം പരാമർശങ്ങൾ നടത്തി വിവാദമൊഴിയാതെ കങ്കണ റണൗത്ത്. സമരത്തെ അവഹേളിച്ചുള്ള കങ്കണയുടെ ‘നൂറ് രൂപ’ ആരോപണത്തിൽ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് സംഘടന രംഗത്ത് വന്നു. കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അവഹേളിച്ച് കങ്കണ പങ്കുവെച്ച ട്വീറ്റായിരുന്നു വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡൽഹി സി.എ.എ വിരദ്ധ സമര നായികയായ ബിൽകീസ് ബാനുവിനെ പൊലീസ് തടഞ്ഞതിന് പിറകെ, കർഷക സമരത്തിൽ പങ്കെടുത്തുള്ള മറ്റൊരു പ്രായം ചെന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത കങ്കണ, നൂറ് […]












