India National

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കർണാടകയിൽ ഗോമാംസം നിരോധിക്കുമോ എന്ന് ചോദിച്ചപ്പോൾ നിയമമന്ത്രി ജെ.സി മധുസ്വാമി പ്രതികൂലമായി മറുപടി നൽകി. 13 വയസ്സിന് മുകളിലുള്ള എരുമകളെ അറുക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ ബിൽ അനുസരിച്ച് എല്ലാ കന്നുകാലികളും ഗോമാംസമായി പരിഗണിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ നേരത്തെ ‘ക്വിന്റി’നോട് പറഞ്ഞിരുന്നു. യാതൊരു ചർച്ചയുമില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ നേരത്തെ പറഞ്ഞു. “ഇന്ന് ഞങ്ങളെ അതിശയിപ്പിച്ച്, മൃഗസംരക്ഷണ മന്ത്രി മൃഗസംരക്ഷണ ബില്ല് അവതരിപ്പിച്ചു. ഇതില്‍ […]

India National

റിലയന്‍സിനെ ബഹിഷ്കരിക്കും; സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍

സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി മാറ്റും. ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനിയുടെ സേവനങ്ങൾ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡൽഹി ചലോ മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയും തേടി. സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ […]

India National

കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍. സമരം കടുപ്പിക്കാനാണ് തീരുമാനം. ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനമെടുക്കും. അതേസമയം കര്‍ഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പുതിയ നിര്‍ദേശങ്ങളാകും സമിതി ചര്‍ച്ച ചെയ്യുക. പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്ന് മണിയോടെ കര്‍ഷകര്‍ക്ക് നല്‍കാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും മന്ത്രിസഭാ […]

India National

അമിത്ഷായുമായുള്ള ചർച്ച പരാജയം

കേന്ദ്ര സർക്കാരുമായി ഇന്ന് നടക്കുന്ന ആറാം വട്ട ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ എഴുതി നൽകാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചത്. തുടർ നീക്കം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. ഭാരത് ബന്ദോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായതോടെയാണ് ആഭ്യന്തര മന്ത്രി […]

India National

അനുരഞ്ജന ശ്രമവുമായി അമിത് ഷാ; കര്‍ഷകരുമായുള്ള ചര്‍ച്ച വൈകിട്ട് 7ന്

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ കർഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് അടിയന്തര ചർച്ച. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് അമിത് ഷാ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്. ഡൽഹി-മീറട് ദേശീയപാതയിൽ പ്രതിഷേധിക്കുന്ന ചില കർഷക നേതാക്കളും പങ്കെടുക്കമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതുതായി പാസാക്കിയ മൂന്ന് നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്ന് […]

India National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. കെ.കെ രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് […]

India National

കര്‍ഷക സമരത്തിന് പിന്തുണ: അണ്ണാ ഹസാരെയുടെ ഉപവാസ സമരം തുടങ്ങി

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി […]

India National

‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ’; രാഹുല്‍ ഗാന്ധി

പന്ത്രണ്ട് ദിവസമായി തുടരുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ. രാജ്യത്തെ എല്ലാവര്‍ക്കും അറിയാം ഇന്ന് ഭാരത് ബന്ദ് ആണെന്ന്. നമുക്ക് അന്നം തരുന്നവരുടെ സമരം വിജയിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കൂ’; രാഹുല്‍ ഗാന്ധി കുറിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി […]

India National

കര്‍ഷക സമരം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലില്‍

കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറ്റുന്നില്ലെന്നും ആം ആദ്മി പറഞ്ഞു. നേരത്തെ, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച […]

India National

ആന്ധ്രയില്‍ ദുരൂഹ രോഗം ബാധിച്ചത് 450ലധികം പേരെ

ആന്ധ്ര പ്രദേശിലെ എലുരുവില്‍ ദുരൂഹ രോഗം ബാധിച്ചവരുടെ എണ്ണം 450 കഴിഞ്ഞു. ശനിയാഴ്ച രാത്രി മുതലാണ് അബോധാവസ്ഥയില്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങിയത്. ഒരാള്‍ മരിക്കുകയും ചെയ്തു. ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ രോഗബാധിതരാവാന്‍ കാരണം തേടിയുള്ള അന്വേഷണം തുടരുകയാണ്. കീടനാശിനികളിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. വിവിധ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പല തലത്തിലുള്ള പരിശോധന നടത്തുന്നുണ്ട്. കൃഷിക്കും കൊതുക് നശീകരണത്തിനും ഉപയോഗിക്കുന്ന ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനികളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ […]